കോപാ അമേരിക്ക കിരീട നേട്ടത്തിന് പിന്നാലെ ഫ്രഞ്ച് ഫുട്‌ബോൾ താരങ്ങളെ അപമാനിച്ച് എൻസോ ഫെർണാണ്ടസ് വീഡിയോ പോസ്റ്റ് ചെ്തതിനെ ന്യായീകരിച്ച് സഹതാരവും ലിവർപൂൾ മിഡ്ഫീൽഡറുമായി മാക് അലിസ്റ്റർ. ‘ഫെർണാണ്ടസ് ഇതിനകം പരസ്യമായും സ്വകാര്യമായും ക്ഷമാപണം നടത്തിയിട്ടുണ്ട്. തെക്കേ അമേരിക്കയിൽ വംശീയത ഉണ്ടെന്നത് തെറ്റിദ്ധാരണയാണ്. അർബാന പ്ലേക്ക് നൽകിയ അഭിമുഖത്തിലാണ് അലിസ്റ്റർ നിലപാട് വ്യക്തമാക്കിയത്.
വംശീയത വെച്ചുപുലർത്തുന്ന രാജ്യമല്ല ഞങ്ങളുടേത്. ഞങ്ങൾ വംശീയതയെ കുറിച്ച് അത്രയധികമൊന്നും സംസാരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇതിനോടകം അദ്ദേഹം മാപ്പു പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്ന് ഞാൻ കരുതുന്നില്ല. എൻസോയെ ഞങ്ങൾക്കറിയാം, അവൻ ഒരിക്കലും മോശമായ ഉദ്ദേശ്യത്തോടെ അത് ചെയ്യില്ലെന്ന് ഞങ്ങൾക്കറിയാം, അവൻ ആ വ്യക്തിയല്ല, അവൻ വംശീയവാദിയല്ല’ അലിസ്റ്റർ കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തെ കുറിച്ച് ചെൽസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്രാൻസിന്റെ പരാതിയിൽ ഫിഫയും ഇക്കാര്യത്തെ കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടെ, എൻസോയുടെ പിതാവും താരത്തെ ന്യായീകരിച്ച് രംഗത്തെത്തി. ‘എന്റെ മകൻ ആരാണെന്ന് എനിക്കറിയാം, അവൻ അത്തരക്കാരനല്ല’ റൗൾ ഫെർണാണ്ടസ് ഡിപോർട്ടെസ് അർജന്റോസിനോട് വ്യക്തമാക്കി.’അവൻ വംശീയവാദിയല്ല, ഒരിക്കലും.” അദ്ദേഹം കൂട്ടിച്ചേർത്തു.
Shibil
Good sports contents