Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Cricket
  • ലോകകപ്പുകളില്‍ തോല്‍വിയറിയാത്ത ക്യാപ്റ്റൻ- ഇന്ത്യ ഭയക്കണം അയാളെ
Cricket

ലോകകപ്പുകളില്‍ തോല്‍വിയറിയാത്ത ക്യാപ്റ്റൻ- ഇന്ത്യ ഭയക്കണം അയാളെ

എയ്ഡൻ മാർക്രം
Email :41

ടി20 ലോകകപ്പിലെ രണ്ടാം കിരീടം തേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കുകയാണ്. അപരാജിത കുതിപ്പുമായാണ് ഇരു ടീമുകളും ബ്രിഡ്ജ്ടൗണില്‍ കലാശപ്പോരിനിറങ്ങുന്നത്. ഉറച്ച കിരീട പ്രതീക്ഷയോടെയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്.

എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിന്റെ ലോകകപ്പിലെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് ഇന്ത്യന്‍ ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. ലോകകപ്പ് മത്സരങ്ങളില്‍ ഇതുവരെ തോല്‍വിയറിയാത്ത ക്യാപ്റ്റനാണ് മാര്‍ക്രം.
ലോകകപ്പുകളില്‍ ഇതുവരെ 16 മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച മാര്‍ക്രം 16ലും ടീമിനെ ജയത്തിലെത്തിച്ചു. 2014 അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച മാര്‍ക്രം ആറു മത്സരങ്ങളില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ടീമിനെ കിരീട നേട്ടത്തിലെത്തിച്ചു. 2023 ഏകദിന ലോകകപ്പില്‍ ബാവുമയ്ക്ക് പകരം രണ്ടു മത്സരങ്ങളില്‍ ടീമിനെ നയിച്ച മാര്‍ക്രം രണ്ടിലും ജയം കണ്ടു. ഇപ്പോള്‍ ടി20 ലോകകപ്പിലും ഒരു മത്സരം പോലും പരാജയപ്പെടാതെ ടീമിെന കലാശപ്പോരിലെത്തിച്ചിരിക്കുന്നു.

ഇന്ന് ഇന്ത്യയെയും പരാജയപ്പെടുത്തി തന്റെ ലോകകപ്പിലെ ജൈത്രയാത്ര തുടരാനുറച്ചായിരിക്കും മാര്‍ക്രം ഇറങ്ങുക. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് പുലര്‍ത്തി സര്‍വ സന്നാഹങ്ങളുമായെത്തുന്ന ടീം ഇന്ത്യ ഇന്ന് പ്രധാനമായും ഭയക്കേണ്ടത് മാര്‍ക്രം എന്ന ക്യാപ്റ്റനെ തന്നെയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts