വീണ്ടുമൊരു ഐ.സി.സി ചാംപ്യന്‍സ് ട്രോഫിക്കൊരുങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. 2017ല്‍ കൈയകലെ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കാനുറച്ചാണ് ടീം ഇന്ത്യയിറങ്ങുന്നത്. ഇതുവരെ എട്ട് ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളാണ് നടന്നത്. ഇതില്‍ ഇതിഹാസ താരങ്ങളായ സചിന്‍ ടെണ്ടുല്‍ക്കര്‍ , സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് തുടങ്ങി പ്രുമുഖ താരങ്ങളെല്ലാം നിരവധി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കായി കളത്തിലെത്തി. എന്നാല്‍ ഇന്ത്യക്കായി ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത് ശിഖര്‍ ധവാനാണ്. 10 ചാംപ്യന്‍സ് ട്രോഫി മത്സരങ്ങളില്‍ നിന്നായി 701 റണ്‍സാണ് ധവാന്‍ നേടിയിട്ടുള്ളത്. 13 മത്സരങ്ങളില്‍ നിന്നായി 665 റണ്‍സെടുത്ത സൗരവ് ഗാംഗുലിയാണ് രണ്ടാമത്. ഇതിഹാസ താരം സചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യ അഞ്ചില്‍ തന്നെയില്ല. 627 റണ്‍സുമായി രാഹുല്‍ ദ്രാവിഡ് മൂന്നാമതുണ്ട്. വിരാട് കോഹ്ലി (529), രോഹിത് ശര്‍മ(481) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍ .
ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാര്‍ (ബ്രായ്ക്കറ്റില്‍ മത്സരം)
1. ശിഖര്‍ ധവാന്‍ – 701 റണ്‍സ് (10)
2. സൗരവ് ഗാംഗുലി – 665 (13)
3. രാഹുല്‍ ദ്രാവിഡ് – 627 (19)
4. വിരാട് കോഹ്ലി – 529 (13)
5. രോഹിത് ശര്‍മ – 481 (10)