ഒന്‍പതാമത് ഐ.സി.സി ചാംപ്യന്‍സ് ട്രോഫി ആരംഭിക്കാന്‍ ഇനി മൂന്ന് ദിനങ്ങള്‍ മാത്രം. ഏറെ പ്രതീക്ഷയോടെയാണ് ടീം ഇന്ത്യ ഇത്തവണയും ടൂര്‍ണമെന്റിനെത്തുന്നത്. 2013ല്‍ എം.എസ് ധോണിക്കു കീഴില്‍ ചാംപ്യന്മാരായതാണ് ടീം ഇന്ത്യയുടെ ഇതുവരെയുളള പ്രധാന നേട്ടം. 2002ല്‍ ശ്രീലങ്കക്കൊപ്പം സംയുക്ത ചാംപ്യന്മാരാവാനും ഇന്ത്യക്കായിട്ടുണ്ട്.
2000,2017 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും ഇന്ത്യക്കായി. ഇതുവരെ എട്ട് ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളില്‍ നിന്നായി 29 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ 18 എണ്ണത്തില്‍ ജയിച്ചപ്പോള്‍ എട്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടു. മൂന്നെണ്ണം ഉപേക്ഷിച്ചു.
ഇതുവരെ നടന്ന എട്ട് ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ പ്രകടനം ഇങ്ങനെ
1998 – സെമിഫൈനലിസ്റ്റ്
2000 – രണ്ടാം സ്ഥാനം
2002 – ശ്രീലങ്കക്കൊപ്പം സംയുക്ത ചാംപ്യന്മാര്‍
2004 – ഗ്രൂപ്പ് സ്റ്റേജ്
2006 – ഗ്രൂപ്പ് സ്റ്റേജ്
2009 – ഗ്രൂപ്പ് സ്റ്റേജ്
2013 – ചാംപ്യന്മാര്‍
2017 – രണ്ടാംസ്ഥാനം