ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്ബോളര് ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര് ജേതാവിനെ ഇന്ന് പ്രഖ്യാപിക്കും. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമില്ലാത്ത പുരസ്കാര ചടങ്ങാണ് ഇന്ന് നടക്കുന്നത്. 21 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരുമില്ലാത്ത ബാലണ്‍ ഡി ഓര് നോമിനേഷന് ലിസ്റ്റില്‍ നിന്ന് ജേതാവിനെ പ്രഖ്യാപിക്കാനിരിക്കുന്നത്. അതിനാല്‍ ഫുട്ബോളിലെ പുതുയുഗത്തിനാണ് ഇന്ന് തുടക്കമാവുക.
റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ ഇത്തവണ അവാര്‍ഡ് നേടുമെന്നാണ് വിലയിരുത്തല്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി, റയല്‍ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം എന്നിവരാണ് വിനീഷ്യസിന് വെല്ലുവിളിയുയര്‍ത്തുന്നത്.
1956 മുതലാണ് ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിനായ ബാലണ്‍ ഡി ഓര് അവര്‍ നല്കിത്തുടങ്ങിയത്. ഫിഫ റാങ്കിങ്ങില്‍ ആദ്യ 100 റാങ്കിലുള്ള രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കാളികളാവുക.
ഇന്ത്യൻ സമയം രാത്രി 12.30 മുതലാണ് അവാർഡ് ചടങ്ങ് ആരംഭിക്കുക. സോണി നെറ്റ് വർക്കിലും സോണി ലൈവിലും തത്സമയം കാണാം.
മികച്ച പുരഷ താരത്തോടൊപ്പം, മികച്ച വനിതാ താരം, മികച്ച യുവതാരം (കോപ ട്രോഫി), മികച്ച ഗോള്‍കീപ്പര്‍ (യാഷിന് ട്രോഫി) എന്നിവര്‍ക്കുള്ള അവാര്‍ഡുകളും ഇന്ന് പ്രഖ്യാപിക്കും. മികച്ച പുരുഷ, വനിതാ ക്ലബുകള്‍ക്കുള്ള അവാര്‍ഡുകളും കൈമാറും.
ഈ വർഷത്തെ ബാലൺ ഡി ഒാർ നോമിനേഷൻ ലിസ്റ്റിലുള്ള 30 താരങ്ങൾ
- Jude Bellingham – Real Madrid/England
- Ruben Dias – Man City/Portugal
- Phil Foden – Man City/England
- Federico Valverde – Real Madrid/Uruguay
- Emiliano Martinez – Aston Villa/Argentina
- Erling Haaland – Man City/Norway
- Nico Williams – Athletic Club/Spain
- Granit Xhaka – Bayer Leverkusen/Switzerland
- Artem Dovbyk – Girona/Roma/Ukraine
- Toni Kroos – Real Madrid/Germany
- Vinicius Junior – Real Madrid/Brazil
- Dani Olmo – RB Leipzig/Barcelona/Spain
- Florian Wirtz – Bayer Leverkusen/Germany
- Martin Odegaard – Arsenal/Norway
- Mats Hummels – Borussia Dortmund/Roma/Germany
- Rodri – Man City/Spain
- Harry Kane – Bayern Munich/England
- Declan Rice- Arsenal/England
- Vitinha – PSG/Portugal
- Cole Palmer – Chelsea/England
- Dani Carvajal – Real Madrid/Spain
- Lamine Yamal – Barcelona/Spain
- Bukayo Saka – Arsenal/England
- Hakan Calhanoglu – Inter/Turkey
- William Saliba – Arsenal/France
- Kylian Mbappe – PSG/Real Madrid/France
- Lautaro Martinez – Inter/Argentina
- Ademola Lookman – Atalanta/Nigeria
- Antonio Rudiger – Real Madrid/Germany
- Alejandro Grimaldo – Bayer Leverkusen/Spain