അന്റോയിൻ ഗ്രിസ്മാൻ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചായിരുന്നു ഗ്രിസ്മാൻ വിരമിക്കൽ പ്രഖ്യാപിച്ചത്. 2018ൽ ഫിഫ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിൽ അംഗമായിരുന്നു. ഇതോടെ പത്തുവർഷത്തെ അന്താരാഷ്ട്ര കരിയറിനാണ് ഗ്രിസ്മാൻ വിരമമിടുന്നത്. 2014ലായിരുന്നു ഫ്രഞ്ച് സീനിയർ ടീമിനൊപ്പം ഗ്രിസ്മാൻ അരങ്ങേറുന്നത്. 2018ലെ റഷ്യൻ ലോകകപ്പിൽ മാത്രം ഏഴ് മത്സരങ്ങളിൽനിന്നായി നാല് ഗോളുകൾ നേടി.
2022ൽ ഗ്രീസ്മാൻ ഉൾപ്പെട്ട ഫ്രാൻസ് ടീം ലോകകപ്പിന്റെ ഫൈനൽ കളിച്ചു. 2021ൽ യുവേഫ നേഷൻസ് ലീഗ് നേടിയ ഫ്രാൻസ് ടീമിലും ഗ്രീസ്മാൻ അംഗമാണ്. രാജ്യത്തിനായി 137 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ഗ്രീസ്മാൻ 33ാം വയസിലാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 44 ഗോളുകൾ ഫ്രഞ്ച് ടീമിനായി ഗ്രീസ്മാൻ വലയിലാക്കി. കരിയറിൽ പിന്തുണച്ച എല്ലാവർക്കും ഗ്രീസ്മാൻ പിന്തുണ വിരമിക്കൽ വീഡിയോയിൽ താരം നന്ദി പറയുന്നുണ്ട്.
മികച്ച അനുഭവങ്ങളോടെയാണ് താൻ അന്താരാഷ്ട്ര ഫുട്ബോൾ കരിയർ അവസാനിപ്പിക്കുന്നതെന്നും ഗ്രീസ്മാൻ വ്യക്തമാക്കി. 2010 ഫ്രാൻസിന്റെ അണ്ടർ 19 ടീമിനായി കളിച്ച് ദേശീയ ടീമിൽ ഇടംനേടി. പിന്നീട് അണ്ടർ 20, 21 ടീമുകൾക്കായി കളിച്ച ഗ്രിസ്മാൻ 2014ൽ സീനിയർ ടീമിനൊപ്പവും അരങ്ങേറ്റം കുറിച്ചു.