ലാലിഗയിൽ ജയം തുടർന്ന് ബാഴ്‌സലോണ. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഗറ്റാഫെയെയാണ് ബാഴ്‌സലോണ തോൽപ്പിച്ചത്. മത്സരത്തിന്റെ 19ാം മിനുട്ടിൽ റോബർട്ട് ലെവൻഡോസ്‌കിയായിരുന്നു ബാഴ്‌സലോണക്കായി സ്‌കോർ ചെയ്തത്. 78 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ച ബാഴ്‌സലോണക്ക് കൂടുതൽ ഗോളുകൾ നേടാമായിരുന്നെങ്കിലും ഗറ്റാഫെ പ്രതിരോധം കടുപ്പിച്ചതോടെ ബാഴ്‌സലോണയുടെ പദ്ധതികൾ പാളുകയായിരുന്നു.
15 ഷോട്ടുകളായിരുന്നു ബാഴ്‌സലോണ എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ നാലെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. ലാലിഗയിൽ ബാഴ്‌സലോണയുടെ തുടർച്ചയായ ഏഴാം ജയമായിരുന്നു ഇന്നലെ കാറ്റാൽമാർ സ്വന്തമാക്കിയത്. ഏഴ് മത്സരത്തിൽനിന്നായി 23 ഗോളുകളാണ് ബാഴ്‌സോണ ഇതുവരെ വിവിധ ടീമുകൾക്കെതിരേ നേടിയത്. ഏഴ് മത്സരത്തിൽനിന്നായി 21 പോയിന്റാണ് ഇപ്പോൽ ബാഴ്‌സലോണയുടെ സമ്പാദ്യം.
ഇത്രയും മത്സരത്തിൽനിന്നായി 17 പോയിന്റുള്ള റയൽ മാഡ്രിഡാണ് ഇപ്പോൾ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. റയൽ മാഡ്രിഡിന് രണ്ട് മത്സരത്തിൽ സമനില പിണഞ്ഞിരുന്നു. 29ന് ഒസാസുനക്കെതിരേയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം. അതേസമയം പരുക്കേറ്റ ഗോൾ കീപ്പർ ടെർ സ്റ്റിഗന് പകരം പെനയായിരുന്നു ഇന്നലെ ബാഴ്‌സലോണയുടെ വല കാത്തത്. സ്റ്റിഗന് തുല്യനായൊരു പകരക്കാരനെ ടീമിലെത്തിക്കാനുള്ള ശക്തമായ നീക്കത്തിലാണ് ഇപ്പോൾ ബാഴ്‌സലോണ.
ടെർ സ്റ്റിഗന്റെ പരുക്ക്, പുതിയ വിവരങ്ങൾ പുറത്ത്
ബാഴ്‌സലോണ താരം ടെർ സ്റ്റിഗന്റെ പരുക്കിൽ ബാഴ്‌സലോണക്ക് തിരിച്ചടി. ഇന്നലെയായിരുന്നു ലാലിഗയിൽ വിയ്യാറയലിനെതിരേയുള്ള മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ സ്റ്റിഗന് പരുക്കേറ്റത്. കോർണറിൽനിന്ന് വന്ന പന്തിനെ ഉയർന്നു ചാടി കൈപ്പിടിയിലൊതുക്കുന്നതിനിടെയായിരുന്നു കാൽമുട്ട് മടങ്ങി താരത്തിന് പരുക്കേറ്റത്. ഉടർ തന്ന സ്റ്റിഗനെ പിൻവലിച്ച് പകരം പെനയെ ഗോൾ കീപ്പറായി കളത്തിലിറക്കി.
പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയ സ്റ്റിഗന് ഏഴു മാസം മുതൽ ഒൻപത് മാസംവരെ വിശ്രമം വേണ്ടി വരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലാലിഗയിൽ ജയങ്ങളുമായി കിരീടത്തിലേക്ക് കുതിച്ച് കൊണ്ടിരുന്ന ബാഴ്‌സലോണക്ക് സ്റ്റിഗന്റെ പരുക്ക് തിരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ല. ചാംപ്യൻസ് ലീഗിലെടക്കം സ്റ്റിഗന്റെ അഭാവം ബാഴ്‌സലോണക്ക് കന്നത്ത തിരിച്ചടി നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
വിയ്യാറയലിനെതിരേയുള്ള മത്സരത്തിൽ 5-1 ന് ബാഴ്‌സലോണ വിജയം സ്വന്തമാക്കി. റോബർട്ട് ലെവൻഡോസ്‌കിയുടെയും റഫീഞ്ഞയുടെയും ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ബാഴ്‌സലോണ മികച്ച ജയം സ്വന്തമാക്കിയത്. 20,35 മിനുട്ടുകളിലായിരുന്നു ലെവൻഡോസ്‌കിയുടെ ഗോളുകൾ പിറന്നത്. പബ്ലോ ടോറെ (58) റഫീഞ്ഞ (74, 83) എന്നിവരാണ് ബാഴ്‌സലോണക്കായി സ്‌കോർ ചെയ്തത്. 38ാം മിനുട്ടിൽ അയോസെ പെരസിന്റെ വകയായിരുന്നു വിയ്യാറയലിന്റെ ആശ്വാസ ഗോൾ.
ആറു മത്സരത്തിൽ ആറും ജയിച്ച ബാഴ്‌സലോണ 18 പോയിന്റുമായി ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 14 പോയിന്റാണുള്ളത്. ലാലിഗയിലെ മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് സമനിലക്കുരുക്ക്. റയോ വയ്യോക്കാനോയാണ് അത്‌ലറ്റിക്കോയെ സമനിലയിൽ കുരുക്കിയത്. മത്സരം 1-1 എന്ന സ്‌കോറിനായിരുന്നു അവസാനിച്ചത്. മത്സരത്തിൽ 35ാം മിനുട്ടിൽ ഇസി പെരസിന്റെ ഗോളിൽ വയ്യോക്കാനോയായിരുന്നു ആദ്യം ലീഡ് നേടിയത്.
എന്നാൽ രണ്ടാം പകുതിയിൽ 49ാം മിനുട്ടിൽ ഗോൾ മടക്കി അത്‌ലറ്റിക്കോ സമനില പിടിച്ചെങ്കിലും മത്സരത്തിൽ ജയം സ്വന്തമാക്കാൻ അവർക്കായില്ല. 49ാം മിനുട്ടിൽ കോണർ ഗല്ലഹറായിരുന്നു അത്‌ലറ്റിക്കോയുടെ സമനില ഗോൾ നേടിയത്.