ഇന്ത്യൻ വിമൻസ് ടീം താരം ജ്യോതി ചൗഹാനെ സൈൻ ചെയ്തു ഗോകുലം കേരള എഫ്.സി, ക്രോയേഷ്യൻ ക്ലബ്ബായ ജി. എൻ.കെ ഡൈനാമോയിൽ നിന്നാണ് താരത്തെ ഗോകുലം സ്വന്തമാക്കിയത്. 2023-24 വർഷത്തെ ക്രോയേഷ്യൻ ഫുട്‌ബോൾ കപ്പ് ഫോർ വിമൻസ് ചാംപ്യൻസാകുമ്പോൾ ടീമിന് വേണ്ടി സെമിയിലും ക്വാർട്ടർ ഫൈനലിലും താരം ഗോൾ നേടിയിരുന്നു. ഇന്ത്യൻ വിമെൻസ് ലീഗ് 2021-22 ചാംപ്യന്മാരാവുമ്പോൾ ഗോകുലം ടീമിനൊപ്പം ജ്യോതി ഉണ്ടായിരുന്നു.
തുടർന്നാണ് ക്രോയേഷ്യൻ ക്ലബ്ബിലെത്തുന്നത്. 2022ൽ ഗോകുലം കേരള എഫ്.സി കേരള വിമൻസ് ലീഗ് ചാംപ്യൻസ് ആവുമ്പോൾ പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതും ജ്യോതിയെയായിരുന്നു. ഐ.ഡബ്ലിയു.എൽ നാലാം കിരീടം ഉന്നമിടുന്ന ഗോകുലത്തിന് മികച്ച ഒരു സൈനിങ്ങ് ആണ് ജ്യോതിയുടേത്. ‘ഗോകുലം കേരള എഫ് സിയിൽ വീണ്ടും വരുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
എന്റെ കരിയർ രൂപപ്പെടുത്തിയ ക്ലബ്ബാണിത്.എനിക്ക് അവിശ്വസനീയമായ ഓർമ്മകൾ നൽകിയിട്ടുള്ള ക്ലബ്, തുടർന്നും ക്ലബ്ബിനായി മികച്ച കളി പുറത്തെടുക്കാൻ ഞാൻ ശ്രെമിക്കും’ ജ്യോതി പറഞ്ഞു. ‘ജ്യോതിക്ക് ക്രൊയേഷ്യൻ ലീഗിൽ നിന്ന് കിട്ടിയ എക്‌സ്‌പോഷർ കളിയിൽ പ്രകടമാക്കാൻ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, വരാനിരിക്കുന്ന ഇന്ത്യൻ വിമൻസ് ലീഗിലേക്ക് ജ്യോതിയുടെ സൈനിങ് മുതല്കൂട്ടായേക്കും’ ക്ലബ് പ്രസിഡന്റ് വി സി പ്രവീൺ കൂട്ടിച്ചേർത്തു.