ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ യാഷ് ദയാലാണ് പുതുമുഖം.
നീണ്ട ഇടവേളക്ക് ശേഷം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. പന്തിന് പുറമെ ധ്രുവ് ജുറലാണ് മറ്റൊരു വിക്കറ്റ് കീപ്പറായി ടീമിലുള്ളത്. പ്രമുഖ താരങ്ങളായ വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ തുടങ്ങിയവരെല്ലാം ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. ഈ മാസം 19 മുതല്‍ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ടെസ്റ്റ് പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇന്ത്യ ബംഗ്ലാദേശിനെതിരേ കളിക്കും.