Email :19
ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ സിറിയക്കെതിരേ കളത്തിലിറങ്ങുന്നു.
ആദ്യ കളിയില്‍ മൗറീഷ്യസുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ഇന്ത്യക്ക് കിരീടം നേടാന്‍ ഇന്ന് വിജയം അനിവാര്യമാണ്. എന്നാല്‍, ആദ്യ മത്സരത്തില്‍ മൗറീഷ്യസിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് സിറിയ വരുന്നത്. അതിനാല്‍ അവര്‍ക്ക് സമനിലയെങ്കിലും നേടിയാല്‍ ചാമ്പ്യരാവാം. സ്പാനിഷ് പരിശീലകന്‍ മനേല മാര്‍ക്വേസിനു കീഴില്‍ ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റാണ് കളിക്കുന്നത്. രാത്രി 07.30 മുതല്‍ ബാലയോഗി സ്റ്റേഡിയത്തിലാണ് മത്സരം.