പുതിയ സീസണിലേക്കുള്ള ചാംപ്യന്‍സ് ലീഗിന്റെ നറുക്കെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. പതിവില്‍നിന്ന് വിപരീതമായി നിരവധി മാറ്റങ്ങളുമായാണ് യുവേഫ പുതിയ സീസണ്‍ ചാംപ്യന്‍സ് ലീഗിനൊരുങ്ങുന്നത്. അതിനാല്‍ തന്നെ പുതിയ ഫോര്‍മാറ്റിനെ കുറിച്ചുള്ള സംശയങ്ങളിലും ആശങ്കകളിലുമാണ് പല ആരാധകരും. പുതിയ ചാംപ്യന്‍സ് ലീഗ് ഫോര്‍മാറ്റിനെ എളുപ്പത്തില്‍ പരിചയപ്പെടാം.
പുതിയ ഫോര്‍മാറ്റ്?
32 ടീമുകളില്‍ നിന്ന് മാറി 36 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റിനെത്തുന്നത്. അതിനാല്‍ ഇത്തവണ മത്സരത്തിന്റെ രീതിയിലും മാറ്റമുണ്ട്. 36 ടീമുകള്‍ ലീഗ് അടിസ്ഥാനത്തിലാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കളിക്കുന്നത്. -അതായത് ഇത്തവണ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ ഇല്ല-. ഓരോ ടീമും പ്രാഥമിക റൗണ്ടില്‍ എട്ട് വ്യത്യസ്ത ടീമുകള്‍ക്കെതിരേ ഓരോ മത്സരം വീതം കളിക്കും. ഇതില്‍ നാലെണ്ണം ഹോം മത്സരവും നാലെണ്ണം എവേ മത്സരങ്ങളുമായിരിക്കും.
ഓരോ ടീമിന്റെയും എട്ട് എതിരാകളെ വ്യക്തമാക്കുന്ന ചിത്രങ്ങളാണ് താഴെ 👇🏻👇🏻👇🏻👇🏻
പോട്ട് 1ലെ ടീമുകളുടെ മത്സര ക്രമമാണ് മുകളില്‍. ഉദാഹരണത്തിന് റയല്‍ മാഡ്രിഡിന്റെ നേരെയുള്ള എട്ട് ടീമുകളുമായാണ് അവര്‍ പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടുക. ഡോര്‍ട്മുണ്ടുമായി ഹോം മത്സരം, ലിവര്‍പൂളുമായി എവേയ് മത്സരം, എ.സി മിലാനുമായി ഹോം, അറ്റ്‌ലാന്റയുമായി എവേയ്, സാള്‍സ്ബര്‍ഗുമായി ഹോം, ലില്ലെയുമായി എവേയ്, സ്റ്ററ്റഗര്‍ട്ടുമായി ഹോം, ബ്രെസ്റ്റുമായി എവേയ് എന്നിങ്ങനെയാണ് റയല്‍ മാഡ്രിന്റെ മത്സരങ്ങള്‍.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ നേരെയുള്ള എട്ട് ടീമുകളുമായി അവരും ഏറ്റുമുട്ടും. ഇന്റര്‍ മിലാനുമായി ഹോം മത്സരം, പി.എസ്.ജിയുമായി എവേ മത്സരം എന്നിവയാണ് സിറ്റിയുടെ പ്രധാന മത്സരങ്ങള്‍.
അങ്ങനെ ഓരോ ടീമുകളും അവരുടെ നേരെയുള്ള എട്ട് ടീമുകളുമായാണ് പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടുക.
പോട്ട് 2ലെ ടീമുകളുടെ മത്സര ക്രമമാണ് മുകളില്‍. പോട്ട് 2ലെ ആദ്യ ടീമായ ലെവര്‍കൂസന്റെ മത്സരങ്ങള്‍ നോക്കാം. ഇന്റര്‍ മിലാനുമായി ഹോം മത്സരം, ലിവര്‍പൂളുമായി എവേയ് മത്സരം, എ.സി മിലാനുമായി ഹോം മത്സരം, അത്‌ലറ്റിക്കോ മാഡ്രിഡുമായി എവേയ് മത്സരം, സാള്‍സ്ബര്‍ഗുമായി ഹോം മത്സരം, ഫെയ്‌നൂര്‍ദുമായി എവേയ് മത്സരം, പ്രാഹയുമായി ഹോം, ബ്രെസ്റ്റുമായി എവേയ് എന്നിങ്ങനെയാണ് ലെവര്‍കൂസന്റെ പ്രാഥമികറൗണ്ട് മത്സരങ്ങള്‍.
പോട്ട് 2ലെ രണ്ടാമത്തെ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡ് അവര്‍ക്ക് നേരെയുള്ള എട്ട് ടീമുകളെയും പ്രാഥമിക റൗണ്ടില്‍ നേരിടും. അങ്ങനെ ഓരോ ടീമുകളും അവരുടെ നേരെയുള്ള എട്ട് ടീമുകളുമായാണ് പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടുക.
പോട്ട് 3ലെ ടീമുകളുടെ മത്സര ക്രമമാണ് മുകളില്‍. പോട്ട് 3ലെ ആദ്യ ടീമായ ഫെയ്‌നൂര്‍ദ് അവരുടെ നേരെയുള്ള എട്ട് ടീമുകളായ ബയേണ്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലെവര്‍കൂസന്‍, ബെന്‍ഫിക്ക, സാള്‍സ്ബര്‍ഗ്, ലില്ലെ, പ്രാഹ, ജിറോണ എന്നിവര്‍ക്കെതിരേയാണ് പ്രാഥമികറൗണ്ട് മത്സരങ്ങള്‍ കളിക്കുക. പോട്ട് 3ലെ രണ്ടാമത്തെ ടീമായ സ്‌പോര്‍ട്ടിങ് അവര്‍ക്ക് നേരെയുള്ള എട്ട് ടീമുകളെയും പ്രാഥമിക റൗണ്ടില്‍ നേരിടും. അങ്ങനെ ഓരോ ടീമുകളും അവരുടെ നേരെയുള്ള എട്ട് ടീമുകളുമായാണ് പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടുക.
പോട്ട് 4ലെ ടീമുകളുടെ മത്സരക്രമമാണ് മുകളില്‍. ഓരോ ടീമുകളും അവരുടെ നേരെയുള്ള എട്ട് ടീമുകളുമായി പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടും.
പ്രീക്വാര്‍ട്ടര്‍ ?
പ്രാഥമികറൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം പോയിന്റ് ടേബിളില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ നേരിട്ട് പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. ഒന്‍പത് മുതല്‍ 24 വരെ സ്ഥാനങ്ങളില്‍ വരുന്നവര്‍ പ്ലേ ഓഫ് കളിക്കണം. ഇതില്‍ നിന്ന് എട്ട് ടീമുകളും അവസാന പതിനാറിലേക്ക് കടക്കും. 9 മുതല്‍ 16 വരെ സ്ഥാനങ്ങളില്‍ വരുന്നവര്‍ക്ക് പ്ലേ ഓഫില്‍ രണ്ട് മത്സരങ്ങളും ഹോം മത്സരമായിരിക്കും എന്നതാണ് പ്രത്യേകത.
പിന്നീട് പ്രീ ക്വാര്‍ട്ടര്‍ മുതലുള്ള മത്സരങ്ങള്‍ ഹോം, എവേയ് അടിസ്ഥാനത്തില്‍ ഇരു പാദങ്ങളിലായി സാധാരണ പോലെ നടക്കും.