റയൽ മാഡ്രിഡില് ലാലിഗ സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് വല്ലഡോളിഡിനെയായിരുന്നു റയൽ പരാജയപ്പെടുത്തിയത്. പുതുതായ ടീമിലെത്തിയ ബ്രസീലിയൻ യുവതാരം എൻട്രിക്ക് റയലിനായി ആദ്യ ഗോൾ നേടുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും കണ്ടെത്താൻ കഴിയാത്തിതിനെ തുടർന്ന് ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലായിരുന്നു റയൽ മാഡ്രിഡിന്റെ മൂന്ന് ഗോളുകളും പിറന്നത്.
50ാം മിനുട്ടിൽ ഫെഡറിക്കോ വാൾവർദെയുടെ വകയായിരുന്നു ആദ്യ ഗോൾ. ഒരു ഗോൾ നേടിയതോടെ മത്സരത്തിൽ താളം കണ്ടെത്തിയ റയൽ 88ാം മിനുട്ടിലായിരുന്നു രണ്ടാം ഗോൾ എതിരാളിയുടെ വലയിലെത്തിച്ചത്. ബ്രാഹീം ഡയസായിരുന്നു റയലിന്റെ രണ്ടാം ഗോൾ നേടിയത്. രണ്ട് ഗോൾ നേടിയതോടെ ജയം ഉറപ്പിച്ച റയൽ മാഡ്രിഡ് പിന്നീട് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പിന്നീടായിരുന്നു കിലിയൻ എംബാപ്പെക്ക് പകരക്കാരനായി യുവതാരം എൻട്രിക് കളത്തിലെത്തിയത്. താരം മത്സരത്തിന്റെ അവസാന മിനുട്ടിൽ ഗോൾ നേടിയതോടെ റയൽ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം ഉറപ്പിക്കുകയായിരുന്നു. റയൽ മാഡ്രിഡിന് വേണ്ടി എൻട്രിക്കിന്റെ കന്നി ഗോളായിരുന്നു ഇന്നലെ പിറന്നത്.