പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ ഇരട്ടോഗോള് മികവില്‍ ലാലിഗയില്‍ ബാഴ്സലോണക്ക് ജയത്തുടക്കം. വലന്‍സിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്തത്.
മത്സരത്തിന്റെ 44ാം മിനുട്ടില്‍ ഗോള്‍ നേടി വലന്‍സിയയാണ് ആദ്യം മുന്നിലെത്തിയത്. ഹ്യൂഗോ ഡ്യൂറോയാണ് ബാഴ്സ വലകുലുക്കിയത്.
എന്നാല്‍ ഗോള്‍ വഴങ്ങിയതോടെ ബാഴ്സ ഉഗ്രമായി തിരിച്ചടിച്ചു. ആദ്യ പകുതിയുട ഇന്‍ജുറി ടൈമില്‍ ലെവന്‍ഡോസ്കി ബാഴ്സയെ ഒപ്പമെത്തിച്ചു. ഇതോടെ ആദ്യ പകുതി 1-1ന് അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടാം ഗോളും നേടി ലെവന്‍ഡോസ്കി ബാഴ്സയെ മുന്നിലെത്തിച്ചു. റാഫിഞ്ഞയെ വലന്‍സിയ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയില്‍ ലെവ അനായാസം വല തുളക്കുകയായിരുന്നു. ഇതോടെ പുതിയ പരിശീലകന് ഹാന്‍സി ഫഌക്കിന് കീഴില്‍ ലാലിഗയില്‍ വിജയത്തോടെ തുടങ്ങാനും ടീമിനായി. ഈ മാസം 24ന് അത്ലറ്റിക് ക്ലബ്ബിനെതിരേയാണ് ബാഴ്സയുടെ അടുത്ത മത്സരം.