Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • Bundesliga
  • ഇനി ക്ലബ് ഫുട്ബോൾ ദിനങ്ങൾ – ഓരോ ലീഗുകളും ഏതു ചാനലിൽ കാണാം? അറിയേണ്ടതെല്ലാം
Bundesliga

ഇനി ക്ലബ് ഫുട്ബോൾ ദിനങ്ങൾ – ഓരോ ലീഗുകളും ഏതു ചാനലിൽ കാണാം? അറിയേണ്ടതെല്ലാം

Email :56

ഫുട്‌ബോള്‍ ആരാധകര്‍ കാത്തുകാത്തിരുന്ന യൂറോപ്യന്‍ ലീഗുകള്‍ക്ക് അരങ്ങുണരുന്നു. സ്പാനിഷ് ലാലിഗിന് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ നാളെ രാത്രിയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് പന്തുരുണ്ട് തുടങ്ങുക. ലീഗ് വണ്ണിനും നാളെ തന്നെയാണ് കിക്കോഫ്. സീരി എ ശനിയാഴ്ചയും ജര്‍മന്‍ ബുണ്ടസ് ലിഗ ഈ മാസം 24നുമാണ് ആരംഭിക്കുന്നത്.

അത്‌ലറ്റിക് ക്ലബും ഗറ്റാഫയും തമ്മിലാണ് ലാലിഗയിലെ ആദ്യ മത്സരത്തില്‍ കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.30 മുതലാണ് മത്സരം. ലാലിഗ മത്സരങ്ങള്‍ സ്‌പോര്‍ട്‌സ് 18നിലും ജിയോ സിനിമയിലും തത്സമയം കാണാം.

നാളെ രാത്രി വമ്പന്മാരായ മഞ്ചസ്റ്റര്‍ യുനൈറ്റഡും ഫുള്‍ഹാമും തമ്മിലാണ് ഇംഗ്ലീഷ് പ്രീമിര്‍ ലീഗിലെ ആദ്യ മത്സരത്തിനെത്തുന്നത്. രാത്രി 12.30മുതലാണ് മത്സരം. പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 1,2 സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 1 എച്.ഡി ചാനലുകളിലും ഹോട്‌സ്റ്റാറിലും തത്സമയം കാണാം.

ശനിയാഴ്ച രാത്രി 10മുതല്‍ കരുത്തരായ ഇന്റര്‍ മിലാനും ജിയോണയും തമ്മിലാണ് സീരി എ യിലെ ഉദ്ഘാന മത്സരം.
സീരി എ മത്സരങ്ങള്‍ സ്‌പോര്‍ട്‌സ് 18ലും ജിയോ സിനിമയിലും തത്സമയം കാണാം.

ബുണ്ടസ് ലിഗ മത്സരങ്ങള്‍ സോണി ചാനലുകളിലും സോണി ലൈവിലുമാണ് തത്സമയം കാണാന്‍ സാധിക്കുക.

നാളെ രാത്രി കരുത്തരായ പി.എസ്.ജിയും ലെ ഹാവ്‌റെയും തമ്മിലാണ് ലീഗ് വണ്ണിലെ ആദ്യ മത്സരത്തില്‍ കൊമ്പുകോര്‍ക്കുന്നത്. ലിഗ് വണ്‍ മത്സരങ്ങളും സ്‌പോര്‍ട്‌സ് 18ലും ജിയോ സിനിമയിലും തത്സമയം കാണാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts