ബെര്‍ലിന്‍:യൂറോപ്പിൽ വീണ്ടും സ്പാനിഷ് കീരിടധാരണം.യൂറോ കപ്പിൽ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലിലെത്തിയെങ്കിലും ഇംഗ്ലണ്ടിന്റെ ആദ്യ കീരിടം സ്വപ്നം പൂവണിയിക്കാന്‍ കാളക്കൂറ്റന്‍മാര്‍ സമ്മതിച്ചില്ല. ഇംഗ്ലിഷ് വമ്പന്മാരെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി സ്പെയിനിന്റെ റെക്കോഡ് കിരീട നേട്ടം. ഇത് നാലാം തവണയാണ് സ്പെയിന്‍ യൂറോ കപ്പ് കിരീടം ചൂടുന്നത്. ഈ നേട്ടത്തിലെത്തുന്ന ഏക ടീമും സ്പെയിന്‍ തന്നെ. മുമ്പ്1964, 2008, 2012, 2024 സീസണുകളിലാണ് സ്പെയിന്‍ കിരീടം ചൂടിയത്. നിക്കോ വില്യംസും മൈക്കല്‍ ഒയാസബലും നേടിയ ഗോളാണ് സ്പെയിന്‍ മറ്റൊരു യൂറ?ോ കപ്പ് കിരീടം സമ്മാനിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി പകരക്കാരനായെത്തിയ പാല്‍മര്‍ ലക്ഷ്യം കണ്ടു.പഴുതടച്ച പ്രതിരോധവുമായി ഇംഗ്ലണ്ട് കളംവാണെങ്കിലും കുറിയ പാസുമായി മൈതാനത്ത് നിറഞ്ഞുകളിച്ചാണ് സ്പാനിഷ് ടീം എതിര്‍ വലയില്‍ പന്തെത്തിച്ചത്.
രഹിതമായി നിന്ന ആദ്യപകുതിക്ക് ശേഷമാണ് മത്സരത്തിലെ മൂന്നു ഗോളും പിറന്നത്.ആദ്യ പകുതിയില്‍ ഡാനി ഓല്‍മറോയും നിക്കോ വില്യംസും ലാമിന്‍ യമാലും ചേര്‍ന്ന് ഇംഗ്ലിഷ് ഗോള്‍ മുഖത്ത് നിരന്തരം ആക്രമങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ഉരുക്കുകോട്ട പോലെ പ്രതിരോധം കാത്തുസൂക്ഷിച്ച സ്റ്റോണ്‍സ്, ലൂക്ക്ഷോ, വാല്‍ക്കര്‍ എന്നിവരുടെ നിരയാണ് ഗോള്‍ നേട്ടം അകറ്റിയത്.എന്നാല്‍ രണ്ടാം പകുതിയിലെ47ാം മിനുട്ടില്‍ തന്നെ വില്യംസിലൂടെ ഗോള്‍ നേടി സ്പെയിന്‍ നയം വ്യക്തമാക്കി. ലാമിന്‍ യമാലിന്റെഅളന്നുമുറിച്ച പാസ് പിടിച്ചെടുത്ത വില്യംസ് മികച്ച ഷോട്ടോടെ പന്ത് വലയിലെത്തിച്ചു. പിന്നീട് ഇതിന്പകരം വീട്ടാനായി കിണഞ്ഞുശ്രമിച്ച ഇംഗ്ലിഷ് വമ്പന്‍മാര്‍ കൗണ്ടര്‍ അറ്റാക്കിലൂടെയാണ് മറുപടി ഗോളിട്ടത്.73ാം മിനുട്ടില്‍ ജൂഡ് ബെല്ലിങ്ഹാമിന്റെ അസിസ്റ്റില്‍ കോള്‍പാല്‍മറാണ് സ്പാനിഷ് വല ചലിപ്പിച്ചത്. ഇതോടെ വിജയഗോളിടാനായി ഇരുടീമും കിണഞ്ഞുശ്രമിച്ചു. ഒടുവില്‍ 86ാം മിനുട്ടില്‍ മൈക്കല്‍ ഓയാര്‍സബിള്‍ സ്പെ യിന്റെ വിജനായകനായി. മാര്‍ക് കുക്കുറെയ്യ നീട്ടിനല്‍കിയ പാസിന്കാല്‍വച്ച ഓയാര്‍സബിള്‍ മികച്ച ഫിനിഷിങ്ങിലൂടെ പന്ത് വലയിലെത്തിച്ചു.
സ്പാനിഷ് ഫുട്ബോള്‍ആരാധകര്‍ ആര്‍ത്തുവിളിച്ച നിമിഷം! ശേഷം സ്വന്തം പോസ്റ്റിനു മുന്നില്‍ കാളക്കൂറ്റന്‍മാര്‍ അണിനി
രന്നതോടെ ലോങ് വിസില്‍ മുഴക്കം. വീണ്ടും ഇംഗ്ലിഷുകാര്‍ കണ്ണീരുമായി സ്‌റ്റേഡിയം വിട്ടപ്പോള്‍ മറുവശത്ത് സ്പാനിഷ് വിജയാഹ്ലാദം.