നാലാം യൂറോകപ്പ് കിരീടം തേടി അരയും തലയും മുറുക്കി ഇന്ന് രാത്രി 12.30ന് സ്‌പെയിൻ ഇറങ്ങുകയാണ്. ശക്തരായ എതിരാളികളായ ഇംഗ്ലണ്ടിനെയാണ് സ്‌പെയിൻ നേരിടുന്നത്. ഗ്രൂപ്പ്ഘട്ട മത്സരങ്ങളിലലും പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി മത്സരങ്ങളിൽ ശക്തരായ എതിരാളികളെ വീഴ്ത്തിയാണ് സ്‌പെയിൻ ഇംഗ്ലണ്ടിനെ നേരിടാൻ കലാശപ്പോരാട്ടത്തിന് എത്തുന്നത്. ഇംഗ്ലണ്ട് കരുത്തരാണെങ്കിലുംസ്‌പെയിനിനെ എഴുതിത്തള്ളാനാകില്ല. ബി ഗ്രൂപ്പിൽനിന്ന് മൂന്ന് മത്സരവും ജയിച്ച സ്‌പെയിൻ ക്വാർട്ടറിൽ ആതിഥേയരായ ജർമനിയെതന്നെ വീഴ്ത്തി.
പിന്നീട് ലോകകപ്പിലെ റണ്ണേഴ്‌സപ്പായ ഫ്രാൻസിനെയായിരുന്നു സെമി ഫൈനലിൽ എതിരാളികളായി ലഭിച്ചത്. എന്നാൽ ഫ്രഞ്ച് പടയേയും അനായാസം തുരത്തിയാണ് സ്‌പെയിൻ നാലാം കിരീടം ലക്ഷ്യമിട്ടെത്തുന്നത്.1964ൽ യൂറോകപ്പിന്റെ ആദ്യ എഡിഷനിൽതന്നെ സ്‌പെയിനായിരുന്നു ജേതാക്കളായത്. പിന്നീട് 2008,2012 വർഷങ്ങളിലും കിരീടം നേടിയ സ്‌പെയിനിനെ വീഴ്ത്തൽ അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്.
മുന്നേറ്റത്തിൽ യുവതാരങ്ങളാൽ സമ്പന്നമായ സ്‌പെയിനിനെ പിടിച്ചു കെട്ടാൻ കഴിഞ്ഞാൽ ഇംഗ്ലീഷുകാർക്കിന് ചരിത്രത്തിലെ ആദ്യ യൂറോകപ്പ് സ്വന്തം നാട്ടിലെത്തിക്കാൻ കഴിയും. 27 മത്സരങ്ങളിലാണ് ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 10 മത്സരത്തിൽ സ്‌പെയിൻ ജയിച്ചപ്പോൾ 14 മത്സരത്തിൽ വെന്നിക്കൊടി പാറിച്ചത് ഇംഗ്ലണ്ടായിരുന്നു. മൂന്ന് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു.
സ്‌പെയിൻ സാധ്യത ഇലവൻ:സൈമൺ, കർവഹാൾ, ലെ നോർമാൻഡ്, ലപോർട്ടെ, കുക്കുറെല്ല, റൂയീസ്, റോഡ്രി, ഒൽമോ, യമാൽ, മോറാട്ട, വില്യംസ്.