അടുത്തിടെയായി ഏറ്റവും കുടുതൽ കേൾക്കുന്ന സംസാരമാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന് പുതിയ പരിശീലകനെ എത്തിക്കുമെന്നത്. നിലവിലെ പരിശീലകൻ എറിക് ടെൻ ഹഗിന് കീഴിൽ യുനൈറ്റഡ് സംതൃപ്തരല്ല എന്ന കാരണത്താൽ അദ്ദേഹത്തെ മാറ്റുമെന്നാണ് വിവരം. എന്നാൽ എറിക് ടെൻ ഹഗിന് പകരക്കാരനായി ആരെ എത്തിക്കുമെന്ന ആശങ്കയിലാണ് യുനൈറ്റഡ് മാനേജ്‌മെന്റ്.
നേരത്തെ ചെൽസി, ബയേൺ മ്യൂണിക് ടീമുകളെ പരിശീലിപ്പിച്ച തോമസ് ടുഷേൽ യുനൈറ്റഡിനെ പരിശീലിപ്പിക്കാനെത്തുമെന്നായിരുന്നു വാർത്തയുണ്ടായിരുന്നത്. എന്നാൽ ഇക്കാര്യം നടക്കില്ലെന്ന് വിവരം. ടുഷേൽ ഇനി തൽക്കാലം പരിശീലനത്തിലേക്കില്ലെന്നും ഇപ്പോൾ വിശ്രമ ജീവിത്തിനാണ് തീരുമാനമെന്നും ഫാബ്രിസിയോ റൊമേനോ റിപ്പോർട്ട് ചെയ്തു.
പ്രീമയിർ ലീഗിൽ മോശം പ്രകടനം നടത്തിയതിന് എറികിനെ മാറ്റണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് പകരമായി മികച്ച പകരക്കാരനെ കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിലാണ് യുനൈറ്റഡ് അധികാരികൾ. മുൻ ടോട്ടൻ ഹാം പരിശീലകൻ മൗറീസിയോ പൊച്ചറ്റീനോ, തോമസ് ഫ്രാങ്ക്, കെയ്‌റാൻ മെക്കന്ന എന്നിവരും യുനൈറ്റഡിന്റെ പട്ടികയിലുണ്ട്.
നേരത്തെ ബ്രൈറ്റണെ പരിശീലിപ്പിച്ചിരുന്ന റോബർട്ടോ ഡി സെർബിയെയും യുനൈറ്റഡ് സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. എന്തായാലും ഒരാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളനാണ് യുനൈറ്റഡ് മാനേജ്‌മെന്റിന്റെ തീരുമാനം.