പ്രീമിയർ ലീഗിന്റെ അവസാന സീസണിൽ ചിത്രത്തിലില്ലാത പോയ ചെൽസി അടുത്ത സീസണിലെ അരയും തലയും മുറുക്കി ഒരുങ്ങുന്നു. പുതിയ പരിശീലകൻ എൻസോ മരസ്‌കയെയാണ് ചെൽസി താരങ്ങൾക്ക് പുതിയ തന്ത്രങ്ങൾ പഠിപ്പിക്കാൻ തട്ടകത്തിലെത്തിച്ചിരിക്കുന്നത്. അഞ്ചു വർഷത്തെ കരാറിലാണ് ഇറ്റാലിയൻ പരിശീലകനെ ചെൽസി ടീമിലെത്തിച്ചിരിക്കുന്നത്.
പെപ് ഗ്വാഡിയോളക്കൊപ്പം സഹ പരിശീലകനായി തുടങ്ങി ഫുട്‌ബോൾ കോച്ചിങ്ങിലെ ബാലപാഠങ്ങളും തന്ത്രങ്ങളും പഠിച്ചായിരുന്നു സീനിയർ ടീമുകൾക്കൊപ്പമുള്ള എൻസോയുടെ യാത്ര തുടങ്ങിയത്. 2021ൽ ഇറ്റാലിയൻ ക്ലബായ പാർമയെ പരിശീലിപ്പിച്ച എൻസോ 2023-24 ൽ ലെസ്റ്റർ സിറ്റിയെയാരിന്നു പരിശീലിപ്പിച്ചിരുന്നത്. അവിടെ നിന്നാണ് ഇപ്പോൾ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തുന്നത്. ഫുട്‌ബോൾ താരമെന്ന നിലയിലും മിന്നുന്ന കരിയറുള്ള ആളാണ് മരെസ്‌ക.
1998 മുതൽ മുതൽ പ്രൊഫഷണൽ ഫുട്‌ബോൾ ജീവിതം യുവന്റസ്, ബോലോഗ്ന, ഫിയറന്റീന, സെവിയ്യ, ഒളിംപ്യാകോസ്, മലാഗ, പാലെർമോ തുടങ്ങിയ ക്ലുബുകളിലെല്ലാം പന്തു തട്ടിയ പരിചയവും മരെസ്‌കകക്കുണ്ട്. മൗറീസിയോ പൊച്ചറ്റീനോക്ക് കീഴിൽ ആറാം സ്ഥാനത്തായിരുന്നു അവസാന സീസണിൽ ചെൽസി ഫിനിഷ് ചെയ്തത്. ചാംപ്യൻസ് ലീഗ് യോഗ്യതയവും യൂറോപ്പാ ലീഗ് യോഗ്യതയും നേടാനാകാതെയായിരുന്നു ചെൽസി സീസൺ പൂർത്തിയാക്കിയത്. 38 മത്സരത്തിൽനിന്ന് 63 പോയിന്റ് മാത്രമായിരുന്നു ചെൽസിയുടെ സമ്പാദ്യം.