ഇന്നലെ റിയാദിൽ നടന്ന കിങ്‌സ് കപ്പിലെ തോൽവിക്ക് പിന്നാലെ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഭാവിയുടെ കാര്യത്തിലും തീരുമാനമായി.
2023ൽ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് അൽ നസ്‌റിലെത്തിയ റൊണാൾഡോക്ക് ഇതുവരെ ക്ലബിനായി ട്രോഫിയൊന്നും നേടാനായില്ലെങ്കിലും മികച്ച നേട്ടം കൈവിരച്ചാണ് ക്രിസ്റ്റ്യാനോ സീസൺ പൂർത്തിയാക്കുന്നത്. സഊദി പ്രോ ലീഗിൽ ടോപ് സ്‌കോറർക്കുള്ള പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ ഇന്നലെ കിരീടം ആഹ്രഗിച്ചിരുന്നെങ്കിലും താരത്തെ ഭാഗ്യം തുണച്ചില്ല.
ഫൈനലിൽ അൽ ഹിലാലിനോട് 1-1ന്റെ സമലനില വഴങ്ങിയ അൽ നസ്‌റ് പെനാൽറ്റിയാലിരുന്നു തോറ്റത്. ഏഴാം മിനുട്ടിൽ അലക്‌സാണ്ടർ മിട്രോവിച്ചായിരുന്നു ഹിലാലിനായി ആദ്യ ഗോൾ നേടിയത്. എന്നാൽ 88ാം മിനുട്ടിൽ അയ്മൻ യഹ്‌യയായിരുന്നു അൽനസ്‌റിന്റെ സമനില ഗോൾ നേടിയത്.
Cristiano Ronaldo cries over the loss of his team AlNassr, this is love 💔#CR7 #Ronaldo #Cristiano_Ronaldo
pic.twitter.com/xRf9vLYLH3— سلطان النفيعي (@sultanalnefaie) May 31, 2024
56ാം മിനട്ടിൽ അൽ നസ്‌റ് താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും പത്തു പേരുമായി പൊരുതിയ അൽനസ്‌റ് നിശ്ചിത സമയത്ത് മത്സരം സമനിലയിലാക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റിയൽ 5-4നായിരുന്നു ക്രിസറ്റിയാനോയുടെയും സംഘത്തിന്റെയും തോൽവി. 87ാം മിനുട്ടിൽ അലിയും 90ാം മിനുട്ടിൽ കൗലിബലിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും അൽനസ്‌റിന് അവസരം മുതലാക്കാനായില്ല.
ഇതോടെ സീസണിൽ ഒരു കിരീടവുമില്ലാതെയാണ് ക്രിസ്റ്റിയാനോയും അൽ നസ്‌റും സീസൺ പൂർത്തിയാക്കുന്നത്. മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോയുടെ ഭാവിയെക്കുറിച്ചാണ് ചർച്ചകൾ മുറുകന്നത്. എന്നാൽ അൽ നസ്‌റ് സി.ഇ.ഒ ഗ്വിയ്‌ഡോ ഫിയങ്ക ഇക്കാര്യം വ്യക്തമാക്കി. ക്രിസ്റ്റ്യാനോ അടുത്ത സീസണിലും അൽ നസ്‌റിൽ തുടരുമെന്നും വരും സീസണിൽ കിരീടം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.