• Home
  • Football
  • ഗോട്ടിനെ അറിയില്ലെന്ന് ഇബ്രാഹീമോവിച്ച്; ആശ്ചര്യവുമായി സ്പീഡ്
Football

ഗോട്ടിനെ അറിയില്ലെന്ന് ഇബ്രാഹീമോവിച്ച്; ആശ്ചര്യവുമായി സ്പീഡ്

സ്ലാറ്റൺ ഇബ്രാഹീമോവിച്ച്
Email :90

ലോക ക്രിക്കറ്റിലെ ഗോട്ടിലെ അറിയില്ലെന്ന് വ്യക്തമാക്കി സ്വീഡിഷ് ഫുട്‌ബോൾ താരം സ്ലാറ്റൻ ഇബ്രാഹീമോവിച്ച്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ക്രിക്കറ്ററും ഇൻസ്റ്റഗ്രാമിൽ 270 മില്യൻ ഫോളോവേഴ്‌സുമുള്ള വിരാട് കോഹ്‌ലിയെ അറിയില്ലെന്നാണ് സ്വീഡൻ താരമായിരുന്ന ഇബ്രാഹീമോവിച്ച് യു ടൂബർ ‘ഐഷോ സ്പീഡിനോട് വ്യക്തമാക്കിയത്.

കാർയാത്രക്കിടയിൽ വിരാട് കോഹ്‌ലിയെ അറിയുമോ എന്നായിരുന്നു സ്പീഡിന്റെ ചോദ്യം. ഇല്ലെന്ന് സ്ലാറ്റന്റെ മറുപടി. വീണ്ടും ചോദിച്ചെങ്കിലും ഇല്ലെന്ന് തന്നെ മറുപടി. പിന്നീട് സ്പീഡിന്റെ ഫോണിൽ ഫോട്ടോ കാണിച്ചെങ്കിലും കോഹ്‌ലിയെ അറിയില്ലെന്ന് തന്നെ ഇബ്ര വ്യക്തമാക്കി. ജീവിതത്തിൽ ഇതുവരെ കോഹ്‌ലിയെ കണ്ടിട്ടില്ലെന്നും ഇബ്ര വ്യക്തമാക്കി.

https://x.com/iShowSpeedHQ/status/1810748189668168049?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1810748189668168049%7Ctwgr%5E87317b97adbfd6b822ef155f96057f3fb28c6ea3%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fsports%2Fcricket%2Fvirat-kohli-not-recognized-by-zlatan-ibrahimovic-ishow-speed-youtube-video-1.9715729

അയാൾ വലിയ താരമാണോ എന്ന് ചോദിച്ചപ്പോൾ ക്രിക്കറ്റിലോ ഗോട്ടാണ് കോഹ്‌ലിയെന്നും സ്പീഡ് ഇബ്രാഹീമോവിച്ചിനോട് വ്യക്തമാക്കി. അടുത്തിടെ സ്പീഡ് ഇന്ത്യ സന്ദർശിച്ചിരുന്നു. തുടർന്ന് ക്രിക്കറ്റിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കുകയും താരത്തിന്റെ യുടൂബിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts