Shopping cart

  • Home
  • Football
  • Bundesliga
  • ട്രാൻസ്ഫർ റൗണ്ടപ്പ്; ജേഡൻ സാഞ്ചോക്കായി വിവിധ ക്ലബുകൾ രംഗത്ത്
Bundesliga

ട്രാൻസ്ഫർ റൗണ്ടപ്പ്; ജേഡൻ സാഞ്ചോക്കായി വിവിധ ക്ലബുകൾ രംഗത്ത്

ജേഡൻ സാഞ്ചോ
Email :145

യൂറോപ്പിൽ ഫുട്‌ബോൾ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി താരങ്ങൾ കൂടുമാറ്റത്തിന്റെ തിരക്കിലാണ്. ഏറ്റവും പുതുതായി ആരെല്ലാം ക്ലബ് മാറാൻ താൽപര്യപ്പെടുന്നുണ്ടെന്നുള്ള വാർത്ത വായിക്കാം.മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഇംഗ്ലീഷ് താരം ജേഡൻ സാഞ്ചോക്കായി വിവിധ ക്ലബുകൾ രംഗത്തുള്ളതായാണ് ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും പുതിയ വിവരം.

അത്‌ലറ്റിക്കോ മാഡ്രിഡ്, നാപ്പോളി, പി.എസ്.ജി എന്നിവർ സാഞ്ചോക്കായി യുനൈറ്റഡിനോട് താൽപര്യം അറിയിച്ചിട്ടുണ്ട്. പി.എസ്.ജിയിൽ നിന്ന് മാനുവൽ ഉഗാർട്ടിനെ കൊണ്ടുവന്ന് 45 മില്യൻ പൗണ്ടിൽ കൂടുതൽ കൊടുക്കാതെ ഡീൽ ഉറപ്പിക്കാമെന്ന മോഹവും യുനൈറ്റഡിനുണ്ട്. യുവന്റസും സാഞ്ചോയുടെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

കോട്ട്ഓഫ്‌സൈഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എവർട്ടൺ താരം ജറാഡ് ബ്രാത്‌വൈറ്റിനെ ഓൾഡ് ട്രാഫോർഡിലെത്തിക്കുന്നതിന് വേണ്ടി അവസാന ശ്രമം നടത്താനാണ് യുനൈറ്റഡിന്റെ നീക്കം. താരത്തിന് ആഴ്ചയിൽ 160,000 പൗണ്ട് നൽകാനും യുനൈറ്റഡ് തയ്യാറാണെന്ന് ദി ടൈംസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അത്‌ലറ്റിക് ക്ലബ് താരം നിക്കോ വില്യംസിനെ ഗണ്ണേഴ്‌സിന്റെ തട്ടകത്തിലെത്തിക്കാൻ മൈക്കൽ അർട്ടേറ്റ മാനേജ്‌മെന്റിന് നിർദേശം നൽകിയതായി ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തു.

ആർ.ബി ലെപ്‌സിഗ് താരം ഡാനി ഓൽമോയെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിക്കാൻ ചെൽസിക്ക് മോഹമുണ്ടെങ്കിലും 50 മില്യൻ പൗണ്ട് റിലീസ് ക്ലോസ് നൽകാൻ ചെൽസി ഒരുക്കമല്ലെന്നാണ് വിവരം. മാഞ്ചസ്റ്റർ സിറ്റി ഫുൾ ബാക്ക് ജോവോ കാൻസെലോയ്ക്കായി സൗദി പ്രോ ലീഗിലെ ക്ലബുകൾ രംഗത്തുണ്ട്. ബയേൺ മ്യൂണിക്കിൽനിന്ന് ബാഴ്‌സലോണക്കായി ലോണിൽ കളിക്കുന്ന താരത്തിന് വേണ്ടി അൽ അഹ്‌ലി, അൽ ഇത്തിഫാഖ് എന്നിവർ ശക്തമായ മത്സരം നടത്തുന്നതായി സ്‌പോട്‌സ് സ്‌പെയിനിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

യുവന്റസ് സെന്റർ ബാക്ക് ഗ്ലെയ്‌സൺ ബ്രമറിനായി ലിവർപൂൾ 50 മില്യൻ പൗണ്ട് നൽകാമെന്നറിയിച്ചിട്ടുണ്ട്. എന്നാൽ ഈ തുക പോരെന്ന നിലപിടിലാണ് യുവന്റസ്. കരാർ അവസാനിച്ചതിന് ശേഷം യുവന്റസ് വിട്ട അഡ്രിയൻ റാബിയോട്ടിനെയും ലിവർപൂളിന് താൽപ്പര്യമുണ്ട്. എന്നാൽ റാബിയോട്ടിന് വേണ്ടി ബയേൺ മ്യൂണിക്കും റയൽ മാഡ്രിഡും ശക്തമായ നീക്കങ്ങൾ നത്തുന്നത് ലിവർപൂളിന് തിരിച്ചടിയായേക്കും.

സണ്ടർലാൻഡ് മിഡ്ഫീൽഡറായി കളിക്കന്ന ജൂഡ് ബെല്ലിങ്ഹാമിന്റെ ഇളയ സഹോദരൻ ജോബ് ബെല്ലിങ്ഹാമിനെ തേടി ടോട്ടനവും ക്രിസ്റ്റൽ പാലസും രംഗത്തുണ്ട്. എന്നാൽ രണ്ട് ഓഫറും താരം നിരസിച്ചതായി ടീംടാക് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ലാമിനെ യമാൽ ഫോമിലെത്തിയതിനെ തുടർന്ന് ബാഴ്‌സലോണ റഫീഞ്ഞയെ വിൽക്കാൻ സാധ്യത കാണുന്നുണ്ട്. ഇക്കാര്യം മനസിലാക്കായി ന്യൂകാസിൽ റഫീഞ്ഞക്കായി ശ്രമിക്കുന്നതായും റിപ്പോർട്ടുൾ സൂചിപ്പിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts