ഉറുഗ്വക്ക് ജയം
കുശാഗ്രബുദ്ധി, വേറിട്ട കാഴ്ചപ്പാട്, ഭ്രാന്താൻ തീരുമാനങ്ങൾ അങ്ങനെ ഒരു ഡസൻ വിശേഷണങ്ങൾ സ്വന്തം പേരിനൊപ്പം എഴുത്തിച്ചേർത്ത ഒരു പരിശീലകൻ ഉണ്ട് കോപാ അമേരിക്ക ടൂർണമെൻ്റിൽ. പേര് മാഴ്സലോ ബിയൽ സ. കൂൾ ബോക്സ് ബിയൽസ എന്ന പേരിലും അറിയപ്പെടും. മത്സര സമയത്ത് ഡഗൗട്ടിലാണെങ്കിലും ബിയൽസക്ക് ഇരിക്കാൻ ടീമിൻ്റെ ഐസ് ബോക്സ് നിർബന്ധമാണ്. അതു കൊണ്ട് ബിയൽസ പരിശീലിപ്പിക്കുന്ന ടീമുകൾക്കെല്ലാം രണ്ട് ഐസ് ബേക്സുണ്ടെന്നതാണ് യാതാർഥ്യം. ഇങ്ങനെ തുടങ്ങുന്നു ബിയൽസയു കുസൃതികളും വിത്യസ്തതെളും. ഗ്ന ഗൗട്ടിന് സമീപത്തെ കൂൾ ബോക്സിൽ ഇരുന്നു കൊണ്ടു തന്നെയായിരുന്നു ബിയൽസ 16 വർഷത്തിന് ശേഷം ലീഡ്സ് യുണൈറ്റഡിനെ പ്രീമിയർ ലീഗിലെത്തിച്ചത്. ഫുട്ബോളിൻ്റെ ചൂടും ചൂരും ആവോളമുള്ള അർജൻ്റീനയിൽ നിന്നാകുമ്പോൾ ബിയൽസയുടെ തന്ത്രങ്ങൾക്ക് അൽപം ശക്തി കൂടുമെന്നത് സ്വഭാവികം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ ഇത്തവണ കോപാ അമേരിക്കയിൽ ബ്രസീലും അർജൻ്റീനയും കരുതിയിരിക്കണം. കോപാ അമേരക്കക്ക് മുന്നോടിയായി അർജൻ്റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച ഉറുഗ്വ സ്വന്തം ഗ്രൗണ്ടിൽ ബ്രസീലിനെയും മുട്ടുകുത്തിച്ചു. ബിയൽസ കോച്ചിങ് കംപനിയുടെ പരിശീലനം തികച്ചും വിത്യസ്തമാണ്. അടച്ചിട്ട സ്റ്റേഡിയത്തിൽ ചുരുക്കം ചിലർക്ക് മാത്രം കാണാവുന്ന രീതിയിലാണ് ബിയൽസയുടെ പരിശീലനം.
അതു കൊണ്ട് തന്നെയാണ് ഉറുഗ്വയുടെ റയൽ മാഡ്രിഡ് താരം ഫെഡറിക്കോ വാൽവെർദെ ഇപ്രകാരം പറഞത്. ,അദ്ദേഹത്തിൻ്റെ പരിശീലന രീതി ഭ്രാന്തമാണ്. എന്നാൽ അദ്ദേഹത്തിൻ്റെ രീതി കൊണ്ട് പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. വാൽവെർദെ വ്യക്തമാക്കി’. കോപാ അമേരിക്കക്കുള്ള ടീം വിളിച്ചപ്പോൾ 50 യുവതാരങ്ങളെയാണ് ബിയൽ ടീമിലേക്ക് വിളിച്ചത്. അവരെ അടച്ചിട്ട സ്റ്റേഡിയത്തിൽ രാഗി മിനുക്കിയാണ് ബിയൽസ ആദ്യ മത്സരത്തിനിറങ്ങിയത്. പരിശീലനത്തിലെ തൻ്റെ വിത്യസ്തമായ ശൈലികൊണ്ട് നിരവധി പേരാണ് പരിശീലക സംഘത്തിൽ നിന്ന് പിരിഞ്ഞു പോയത്. പരിശീലന സമയത്ത് ആര് കാണാൻ വന്നാലും അവർക്കൊന്നും മുഖം കൊടുക്കാത്ത ബിയൽ യുടെ രീതികൾ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാലും നിലപാടിൽ നിന്ന് മാറാത്ത ബിയൽ ലോകത്തെ പ്രധാനപ്പെട്ട പത്ത് പരിശീലകരു പേരിൽ ഇടം പിടിച്ചത് വെറുതെയല്ല.
പെപ് ഗ്വാർഡിയോള 2006 ൽ കോച്ചിങ്ങ് കരിയറിലേക്ക് ഇറങ്ങുമ്പോൾ 11 മണിക്കൂറായിരുന്നു ബിയൽസക്കൊപ്പം കോച്ചിങ്ങിലെ തന്ത്രഞൾ പഠിക്കാൻ ചില വഴിച്ചത്. എന്തിനേറെ റയൽ മാഡ്രിഡ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിശീലകനായ സിനദീൻ സിദാൻ വരെ ബിയൽസയിൽ നിന്ന് പരിശീലനത്തിൻ്റെ പാo ങ്ങൾ പഠിച്ചിട്ടുണ്ട്. എന്തായാലും കോപാ അമേരിക്ക ടൂർണമെൻ്റിലെ വമ്പൻമാരെ മുട്ടുകുത്തിക്കാൻ ഉറുഗെക്ക് കഴിയുമെന്ന കാര്യത്തിൽ തർക്കം വേണ്ട. അതിൻ്റെ പ്രാഥമിക സൂചനയാണ് ഇന്ന് മെക്സിക്കോക്കെതിരേ ഉറുഗ്വ കാണിച്ചു തന്നത്. പനാമയെ 3-1ന് തോൽപ്പിച്ച ഉറുഗ്വെയ്ൻ തന്ത്രം അർജൻറീനയും ബ്രസീലും നന്നായി കരുതിയിരിക്കണം.
യൂറോപ്പിലെ ജയൻ്റ് ക്ലബുകളിൽ കളിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ് ഉറുഗ്വോയുടെ തുറുപ്പ് ചീട്ട്. കൂടെ ഡഗൗട്ടിലെ ഐസ് ബേക്സിൽ ബിയൽസ കൂടി ഉണ്ടാകുമ്പോൾ എതിരാളികളുടെ ഭാവി കണ്ടറിയുക തന്നെ വേണ്ടി വരും. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ എതില്ലാത്ത രണ്ട് ഗോളിന് അമേരിക്ക ബൊളീവിയയേയും നേരിടും.