നേപ്പാളിൽ നടക്കുന്ന അണ്ടർ 20 സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യ സെമിയിൽ. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മാൽഡീവ്‌സിനെ പരാജയപ്പെടുത്തിയതോടെയായിരുന്നു ഇന്ത്യ സെമി ഫൈനൽ ബർത്തുറപ്പിച്ചത്.
അധിക സമയത്തേക്ക് നീളുകയായിരുന്ന മത്സരത്തിന്റെ 95ാം മിനുട്ടിലായിരുന്നു ഇന്ത്യ വിജയ ഗോൾ നേടിയത്. കിപ്‌ഗെനായിരുന്നു ഇന്ത്യയുടെ വിജയഗോൾ നേടിയത്. നേരത്തെ നടന്ന മത്സരത്തിൽ ഇന്ത്യ ഭൂട്ടാനെതിരേ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം നേടിയിരുന്നു. 26ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുക. 25ന് നടക്കുന്ന ആദ്യ സെമിയിൽ ആതിഥേയരായ നേപ്പാളും ഭൂട്ടാനും തമ്മിൽ മത്സരിക്കും.