Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • പ്രീമിയർ ലീഗിൽ ടോട്ടനം വീണു
Football

പ്രീമിയർ ലീഗിൽ ടോട്ടനം വീണു

ടോട്ടനത്തിന് തോൽവി
Email :23

പ്രീമിയർ ലീഗിൽ ടോട്ടനത്തിന് തോൽവി. എവേ മത്സരത്തിൽ ബേൺമൗത്തായിരുന്നു ടോട്ടനത്തെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പർസിന്റെ തോൽവി. മത്സരത്തിൽ 66 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച ടോട്ടനം 12 ഷോട്ടുകൾ എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തെങ്കിലും ഒന്നുപോലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. 17ാം മിനുട്ടിൽ ഡീൻ ഹെയ്‌സനായിരുന്നു ബേൺമൗത്തിനായി വിജയ ഗോൾ നേടിയത്.

ജയത്തോടെ 14 മത്സരത്തിൽനിന്ന് 21 പോയിന്റുള്ള ബേൺമൗത്ത് പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തി. ഇത്രയും മത്സരത്തിൽനിന്ന് 20 പോയിന്റുള്ള ടോട്ടനം പട്ടികയിൽ പത്താം സ്ഥാനത്തും നിൽക്കുന്നു. മറ്റൊരു മത്സരത്തിൽ 3-1 എന്ന സ്‌കോറിന് ഫുൾഹാം ബ്രൈറ്റനെ തോൽപ്പിച്ചു. അക്‌സ് ഇവോബിയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ഫുൾഹാം മികച്ച ജയം നേടിയത്.

4, 87 മിനുട്ടുകളിലായിരുന്നു ഇവോബിയുടെ ഗോളുകൾ. ഒരു സെൽഫ് ഗോളും ഫുൾഹാമിന് തുണയായി. 56ാം മിനുട്ടിൽ കാർലോസ് നൂമായിരുന്നു ബ്രൈറ്റന്റെ ആശ്വാസ ഗോൾ നേടിയത്. 14 മത്സരത്തിൽനിന്ന് 23 പോയിന്റുള്ള ബ്രൈറ്റൺ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. ഇത്രയും മത്സരത്തിൽനിന്ന 22 പോയിന്റുള്ള ഫുൾഹാം ആറാം സ്ഥാനത്തുമുണ്ട്.
……………..
ക്ലബ് ലോകകപ്പിനുള്ള നറുക്കെടുപ്പ് പൂർത്തിയായി
അടുത്ത വർഷം അമേരിക്കയിൽ നടക്കുന്ന ക്ലബ് ലോകകപ്പ് ഫുട്‌ബോളിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ലയണൽ മെസ്സിയുടെ ക്ലബായ ഇന്റർമിയാമിയും അൽ അഹ്ലി, പോർച്ചുഗീസ് ക്ലബായ പോർട്ടോ, ബ്രസീലിയൻ ക്ലബായ പാൽമിറാസ് ക്ലബുകൾ ഗ്രൂപ്പ് എയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. അൽ അഹ്ലിയുമായിട്ടാണ് ഇന്റർ മിയാമിയുടെ ടൂർണമെന്റിലെ ആദ്യ മത്സരം. ബയേൺ മ്യൂണിക്കും അർജന്റൈൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സും ഗ്രൂപ്പ് സിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റി, മൊറോക്കോയിൽനിന്നുള്ള വിദാദ്, അൽ അയ്ൻ, യുവന്റസ് എന്നിവർ ഗ്രൂപ്പ് ജിയിലാണ് ഇടം നേടിയത്. സഊദിയിൽനിന്നുള്ള അൽ ഹിലാൽ, ആർ.ബി സാൽസ്ബർഗ്, മെക്‌സിക്കൻ ക്ലബായ പച്ചുവേക്ക എന്നിവർക്കൊപ്പം ഗ്രൂപ്പ് എച്ചിലാണ് റയൽ മാഡ്രിഡിന്റെ സ്ഥാനം.
ഗ്രൂപ്പുകൾ
…………
ഗ്രൂപ്പ് എ
പാൽമിറാസ്
പോർട്ടോ
അൽ അഹ്ലി
ഇന്റർ മിയമി

ഗ്രൂപ്പ് ബി
പി.എസ്.ജി
അത്‌ലറ്റിക്കോ മാഡ്രിഡ്
ബോട്ടോഫോഗോ
എസ്.സൗണ്ടേഴ്‌സ്

ഗ്രൂപ്പ് സി
ബയേൺ മ്യൂണിക്
ഓക്ലലാൻഡ് സിറ്റി
ബൊക്ക ജൂനിയേഴ്‌സ്
ബെൻഫിക്ക

ഗ്രൂപ്പ് ഡി
ഫ്‌ളമിംഗോ
ഇ.എസ് ടുണിസ്
ചെൽസി
ക്ലബ് യിലോൺ

ഗ്രുപ്പ് ഇ
റിവർ പ്ലേറ്റ്
ഉർവ റഡ്‌സ്
മോണ്ടറി
ഇന്റർ മിലാൻ

ഗ്രൂപ്പ് എഫ്
ഫ്‌ളുമിനൻസെ
ഡോർട്മുണ്ട്
ഉൽസാൻ
സൗണ്ട് വുഡ്‌സ്

ഗ്രുപ്പ് ജി
മാഞ്ചസ്റ്റർ സിറ്റി
വിദാദ്
അൽ അയ്ൻ
യുവന്റസ്

ഗ്രൂപ്പ് എച്ച്
റയൽ മാഡ്രിഡ്
അൽ ഹിലാൻ
പച്ചുവേച്ച
ആർ.ബി സാൽസ്ബർഗ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts