Shopping cart

  • Home
  • Others
  • Euro Cup
  • യൂറോകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച അഞ്ചു ടീമുകൾ ഇവയാണ്
Euro Cup

യൂറോകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച അഞ്ചു ടീമുകൾ ഇവയാണ്

യൂറോകപ്പ്
Email :112

ഇന്നലെയായിരുന്നു യൂറോകപ്പിന്റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ പൂർത്തിയായത്. ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായപ്പോൾ പ്രതീക്ഷയുണ്ടായിരുന്ന വമ്പൻമാർ തളർന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ടീമുകളായിരുന്നു മിന്നും പ്രകടനം കാഴ്ച വെച്ച് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. പ്രാധമിക ഘട്ടത്തിൽ ഒരേ ഒരു ടീം മാത്രമാണ് മൂന്ന് മത്സരവും ജയിച്ച് ഒൻപത് പോയിന്റ് നേടിയത്.

ടൂർണമെന്റിൽ ഇതുവരെ 36 മത്സരങ്ങളാണ് പൂർത്തിയായത്. യൂറോ കപ്പിലെ ചാംപ്യൻമാർ ആരാണെന്നറിയാൻ ഇനി 15 മത്സരത്തിന്റെ കാത്തിരിപ്പ് കൂടി വേണം. ഏറ്റവും ശക്തരായ നിരയുമായി എത്തിയ ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവർക്ക് പോലും ടൂർണമെന്റിൽ മികവ് കാട്ടാൻ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ്ഘട്ടത്തിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ടീമുകൾ ഏതെല്ലാമാണെന്ന് വായിക്കാം.

സ്‌പെയിൻ

യൂറോകപ്പിൽ ഗ്രൂപ്പ്ഘട്ടത്തിൽ കളിച്ച എല്ലാ മത്സരവും ജയിച്ച സ്‌പെയിൻ കിരീടത്തിൽ പ്രതീക്ഷ വെക്കുന്ന ടീമാണ്.
ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ച ഒരേ ഒരു ടീമാണ് സ്‌പെയിൻ. ഇറ്റലി, ക്രൊയേഷ്യ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് ഒൻപത് പോയിന്റ് നേടിയാണ് സ്‌പെയിൻ ഗ്രൂപ്പ് ചാംപ്യൻമാരായത്. ലോകകപ്പിന് ശേഷം മികച്ചൊരു ഒത്തിണക്കം കാണിക്കാത്ത സ്‌പെയിൻ ഈ ടൂർണമെന്റിൽ ഒരുപക്ഷെ അത്ഭുതം രചിച്ചേക്കാം. ജോർജിയയാണ് സ്‌പെയിനിന്റെ പ്രീ ക്വാർട്ടറിലെ എതിരാളികൾ.

ജർമനി

സ്വന്തം നാട്ടിൽ നടക്കുന്ന യൂറോകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ജർമനിക്ക് ആഗ്രഹമില്ല. 2018,2022 ലോകകപ്പുകളിൽ മികവ് കാട്ടാൻ കഴിയാത്ത ജർമനി ഇത്തവണ മികച്ച പ്രകടനാണ് പുറത്തെടുക്കുകന്നത്. ലോകോത്തര താരനിര അണിനിരന്ന ഗ്രൂപ്പ്ഘട്ട മത്സരത്തിൽ ഒരു സമനിലയും രണ്ട് ജയവുമാണ് ജർമനിയുടെ നേട്ടം. പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ജർമനിക്ക് കഴിഞ്ഞിട്ടുണ്ട്. സ്വിറ്റ്‌സർലൻഡിനെതിരേയുള്ള സമനില മാത്രമാണ് ജർമനിയുടെ പ്രതീക്ഷ തെറ്റിച്ചത്.

ആസ്ട്രിയ

ഫ്രാൻസ് ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് മൂന്ന് മത്സരത്തിൽനിന്ന് ആറു പോയിന്റുമായി ഗ്രൂപ്പ് ചാംപ്യൻമാരായിട്ടാണ് ആസ്ട്രിയ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. മൂന്ന് മത്സരത്തിൽ രണ്ട് ജയവും ഒരു തോൽവിയുമാണ് നേട്ടം. ആദ്യ മത്സരത്തിൽ ഫ്രാൻസിനെതിരേ തോറ്റപ്പോൾ രണ്ടാം മത്സരത്തിൽ പോളണ്ടിനെയും മൂന്നാം മത്സരത്തിൽ ഡച്ച് പടയേയും വീഴ്ത്തി. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മുൻ പരിശീലകനായിരുന്ന റാൽഫ് റാഗ്നിക്കിന്റെ കീഴിൽ ഏറ്റവും മികച്ച ടീമായി ആസ്ട്രിയ വളർന്നിട്ടുണ്ട്. പ്രതിരോധ താരം ഡേവിഡ് അലാബാക്ക് പരുക്കേറ്റ് പുറത്താണെങ്കിലും അതൊന്നും ആസ്ട്രിയയെ ബാധിച്ചിട്ടില്ല. പ്രീ ക്വാർട്ടറിൽ തുർക്കിയാണ് എതിരാളി.

ജോർജിയ

ഗ്രൂപ്പ് എഫിൽ ശക്തരായ പോർച്ചുഗലിനൊപ്പമായിരുന്നു ജോർജിയയുടെ സ്ഥാനം. അവസാന മത്സരത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ച ജോർജിയ നാലു പോയിന്റുമായി മികച്ച മൂന്നാം സ്ഥാനക്കാരായിട്ടാണ് പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. ഈ ടൂർണമെന്റിൽ പ്രതീക്ഷകൾക്കപ്പുറം മികച്ച പ്രകടനം കാഴ്ചവെച്ച ടീമാണ് ജോർജിയ. ആദ്യമായിട്ടാണ് ജോർജിയ ഒരു പ്രധാന ടൂർണമെന്റിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിൽ ഒരോന്ന് വീതം ജയം,സമനില,തോൽവി എന്നിവയാണ് ജോർജിയയുടെ സമ്പാദ്യം. പ്രീ ക്വാർട്ടറിൽ സ്‌പെയിനാണ് എതിരാളി.

റൊമാനിയ

ഗ്രൂപ്പ് ഇയിൽനിന്ന് ചാംപ്യൻമാരായി പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയ റോമാനിയ തന്നെയാണ് ഗ്രൂപ്പ്ഘട്ടം കഴിഞ്ഞപ്പോൾ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ കുഞ്ഞൻ ടീം. കളിച്ച മൂന്ന് മത്സരത്തിൽ ഒരോന്ന് വീതം ജയം,തോൽവി, സമനില എന്നിവയാണ് റൊമേനിയയുടെ നേട്ടം. നാലു പോയിന്റുള്ള റൊമേനിയക്ക് താഴെയാണ് ലോക ഫുട്‌ബോളിലെ കരുത്തരായ ബെൽജിയം. 2008, 2016 യൂറോ കപ്പുകളിൽ ഒറ്റ വിജയം പോലും ഇല്ലാതിരുന്ന റൊമേനിയ 24 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് യൂറോയുടെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. പ്രീ ക്വാർട്ടറിൽ നെതർലൻഡ്‌സാണ് എതിരാളി.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts