എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരും ഐ.സി.സി ചാംപ്യന്‍സ് ട്രോഫി തൊട്ടരികെയെത്തിയിരിക്കുന്നു. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഇനി നാല് ദിനങ്ങള്‍ മാത്രം ബാക്കി. ഫെബ്രുവരി 19ന് നിലവിലെ ചാംപ്യന്മാരായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടുന്നതോടെയാണ് ടൂര്‍ണമെന്റിന് ഔദ്യോഗിക തുടക്കമാകുന്നത്.
പാകിസ്ഥാനിലും യു.എ.ഇയിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ക്കാണ് യു.എ.ഇ ആതിഥ്യമരുളുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും ജിയോ ഹോട്‌സ്റ്റാറിലൂടെയും മത്സരങ്ങള്‍ തത്സമയം കാണാം.
ആകെ എട്ട് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ നാല് വീതം ടീമുകളെ രണ്ട് ഗ്രൂപ്പുകളിലാക്കിയാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് വീതം ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും. സെമിയും ഫൈനലുമടക്കം 15 മത്സരങ്ങളാണ് ആകെ ടൂര്‍ണമെന്റിലുള്ളത്. മാര്‍ച്ച് ഒന്‍പതിനാണ് ഫൈനല്‍.
ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരേയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
ഗ്രൂപ്പുകള്‍ ഇങ്ങനെ
ഗ്രൂപ്പ് -എ-
ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍.
ഗ്രൂപ്പ്- ബി-
അഫ്ഗാനിസ്ഥാന്‍, ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക.