Shopping cart

  • Home
  • Latest
  • ആസ്‌ത്രേലിയൻ ഓപൺ: സ്വരേവും ദ്യോകോയും സെമിയിൽ
Latest

ആസ്‌ത്രേലിയൻ ഓപൺ: സ്വരേവും ദ്യോകോയും സെമിയിൽ

സ്വരേവും ദ്യോകോയും സെമിയിൽ
Email :7

ആസ്‌ത്രേലിയൻ ഓപണിൽ സ്പാനിഷ് താരം കാർലോസ് അൽകാരസിനെ വീഴ്ത്തി സെർബിയൻ താരം നൊവാക് ദ്യോകോവിച്ച് സെമിയിൽ. കഴിഞ്ഞ ദിവസം നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ട് മണിക്കൂർ നീണ്ട മത്സരത്തിന് ശേഷമായിരുന്നു ദ്യോകോയുടെ ജയം. സ്‌കോർ. 4-6.4-6,6-3,6-4. ആദ്യ സെറ്റിൽ രണ്ട് താരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു പുറത്തെടുത്തത്.

ഒടുവിൽ 6-4ന് അൽകാരസ് ആദ്യ സെറ്റ് നേടി. ഒരു സെറ്റ് നഷ്ടപ്പെട്ടെങ്കിലും പതറാതിരുന്ന ദ്യോകോ 6-4ന് രണ്ടാം സെറ്റ് നേടി ശക്തമായ തിരിച്ചുവരവ് നടത്തി. സമനില ലഭിച്ചതോടെ പുതുജീവൻ ലഭിച്ച ദ്യോകോവിച്ച് 6-3ന് മൂന്നാം സെറ്റും സ്വന്തം പേരിലാക്കി വിജയ സൂചന നൽകി. അവസാന സെറ്റിൽ അൽകാരസിൽനിന്ന് ശക്തമായി പ്രതിരോധം നേരിട്ടുവെങ്കിലും 6-4ന് നാലാം സെറ്റും നേടിയ ദ്യോകോ സെമിയിലേക്ക് മുന്നേറുകയായിരുന്നു.

ആദ്യ ക്വാർട്ടർ ഫൈനലിൽ ശക്തമായ പോരാട്ടത്തിന് ശേഷം അമേരിക്കൻ താരം ടോമി പോളിനെ തോൽപ്പിച്ചായിരുന്നു സ്വരേവ് സെമി ഫൈനലിൽ പ്രവേശിച്ചത്. സ്‌കോർ. 6-7,6-7, 6-2,1-6. ആദ്യ രണ്ട് സെറ്റിലും സ്വരേവ് ജയിച്ചു കയറിയെങ്കിലും മൂന്നാം സെറ്റിൽ 6-2ന് ജയിച്ച പോൾ ചെറിയ പ്രതീക്ഷ നിലനിർത്തി. എന്നാൽ അവസാന സെറ്റിൽ 6-1ന് ജയിച്ച സ്വരേവ് അനായാസമായിരുന്നു അമേരിക്കൻ താരത്തെ മറികടന്ന് സെമിയിലെത്തിയത്.

വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനലിൽ അലക്‌സാണ്ടർ സ്വരേവും നൊവാക് ദ്യോകോവിച്ചും പോരാട്ടത്തിനിറങ്ങും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts