Shopping cart

  • Home
  • Football
  • ഇന്നാണ്, ഇന്നാണ്… കേരളം കാത്തിരുന്ന മലബാർ ഡർബി 
Football

ഇന്നാണ്, ഇന്നാണ്… കേരളം കാത്തിരുന്ന മലബാർ ഡർബി 

Email :32

സൂപ്പർ ലീഗ്‌ കേരളയിലെ മലബാർ ഡർബിക്ക്‌ ശനിയാഴ്‌ച പയ്യനാട്‌ സ്‌റ്റേഡിയം സാക്ഷിയാകും. കേരള ഫുട്ബോൾ ആരാധകർ കാത്തിരുന്ന മലപ്പുറം എഫ്.സിയും കലിക്കറ്റ്‌ എഫ്‌.സിയും തമ്മിലുള്ള മത്സരമാണ് ഇന്ന് അരങ്ങേറുന്നത്.

രാത്രി ഏഴിനാണ്‌ മത്സരത്തിൽ ഇരു ടീമിന്റെയും  ആരാധകരാൽ ​ഗാലറി നിറയുമെന്ന് ഉറപ്പ്.
മലപ്പുറത്തിന്റെ ആരാധക സംഘമായ ‘അൾട്രാസ്‌ ’ പരമാവധി പേരെ സ്‌റ്റേഡിയത്തിൽ എത്തിക്കാൻ വിപുലമായ ഒരുക്കങ്ങളാണ്‌ നടത്തുന്നത്‌. ആരാധകരെ എത്തിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹനസൗകര്യം ഉൾപ്പെടെ  ഏർപ്പെടുത്തിയിട്ടുണ്ട്‌. മലപ്പുറം എഫ്‌സി സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങുമ്പോൾ ആരാധകർ സ്‌റ്റേഡിയത്തിലേക്ക്‌ ഒഴുകിയെത്തുമെന്നുതന്നെയാണ്‌ സംഘാടകരുടെ കണക്കുകൂട്ടൽ. കൊച്ചി കലൂർ ജവഹർലാൽ സ്‌റ്റേഡിയത്തിൽ നടന്ന ഉദ്‌ഘാടന മത്സത്തിൽ മലപ്പുറവും കൊച്ചിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ  22,000ത്തിൽ അധികം പേർ കളി കാണാൻ എത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷവും മലപ്പുറത്തിന്റെ ആരാധകരായിരുന്നു. അതുകൊണ്ടുതന്നെ മലപ്പുറത്തിന്റെ കളി പയ്യനാട്‌ നടക്കുമ്പോൾ ആരാധകരുടെ തള്ളിക്കയറ്റം തന്നെയുണ്ടാകും.   കോഴിക്കോടിനുമുണ്ട്‌ ശക്തമായ ആരാധകസംഘം. ‘ബീക്കൺസ്‌ ബ്രിഗേഡ്‌ ’ എന്ന പേരിലാണ്‌ ഈ തകർപ്പൻ ആരാധകപ്പട അറിയപ്പെടുന്നത്‌. ബീക്കൺസ്‌ ബ്രിഗേഡും ആരാധകരെ സ്‌റ്റേഡിയത്തിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്‌.   മത്സരത്തിന്റെ ടിക്കറ്റ്‌ വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്‌. പേടിഎംവഴിയാണ്‌  ബുക്കിങ്‌.  മത്സര ദിവസം സ്‌റ്റേഡിയത്തിലും ടിക്കറ്റ്‌ ലഭ്യമാകും

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts