പാലക്കാട് ജില്ലക്ക് വെള്ളി മെഡല്‍
ഒമ്പതാമത് കേരള ഹോക്കി ജൂനിയര്‍ ആണ്‍കുട്ടികളുടെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലാ ചാമ്പ്യന്‍മാര്‍. ഫൈനലില്‍ പാലക്കാട് ജില്ലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. നിശ്ചിത സമയം പിന്നിട്ടപ്പോള്‍ ഇരുടീമുകള്‍ക്കും ഓരോ ഗോള്‍ വീതം നേടി. മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തില്‍ കൊല്ലം ജില്ലയെ തോല്‍പ്പിച്ച് തിരുവനന്തപുരം ജില്ല. നിശ്ചിത സമയം പിന്നിട്ടപ്പോള്‍ ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് തിരുവനന്തപുരം വിജയിച്ചു.
ഫൈനലില്‍ 23 ാം മിനുട്ടില്‍ പാലക്കാട് ക്യാപ്റ്റന്‍ സാലിക്കിലൂടെ മൂന്നിലെത്തി. രണ്ടാം പുകുതി ആരംഭിച്ച് ഒരു മിനുട്ടിന് ശേഷം 31 ാം മിനുട്ടില്‍ റിസ് വാനിലൂടെ എറണാകുളം സമനില പിടിച്ചു. പിന്നീട് ഇരുടീമുകളും ലീഡ് എടുക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. പെനാല്‍റ്റിയിലേക്ക് നീങ്ങിയ മത്സരത്തില്‍ എറണാകുളം ഗോള്‍കീപ്പര്‍ രക്ഷകനായി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എറണാകുളം വിജയിച്ചു.
മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തില്‍ ആറാം മിനുട്ടില്‍ തന്നെ കൊല്ലം ലീഡ് എടുത്തു. തുടര്‍ന്ന് ആക്രമിച്ച് കളിച്ച തിരുവനന്തപുരം മൂന്ന് ഗോള്‍ തിരിച്ചടിച്ചു മുന്നിലെത്തി. രണ്ടാം പകുതിയില്‍ കൊല്ലം രണ്ട് ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചു. തിരുവനന്തപുരത്തിന് വേണ്ടി അഭി വിന്‍സെന്റ് ഇരട്ടഗോള്‍ നേടി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തിരുവനന്തപുരം വിജയിക്കുകയായിരുന്നു.
തിരുവനന്തപുരം ജില്ലയുടെ അഭി വിന്‍സെന്റ് ചാമ്പ്യന്‍ഷിപ്പിന്റെ മികച്ച ഫോര്‍വേഡായി. എറണാകുളം ജില്ലയുടെ രോഹിത്ത് കുശ്വാ മികച്ച പ്രതിരോധ താരവും രോഹിത്ത് സി ഡോള്‍ഫി മികച്ച ഗോള്‍ കീപ്പറുമായി. പാലക്കാട് ജില്ലയുടെ ക്യാപ്റ്റന്‍ സാഹില്‍ കെ എസ് ആണ് ചാമ്പ്യന്‍ഷിപ്പിന്റെ മികച്ച താരം.
ചാമ്പ്യഷിപ്പിന്റെ സമാപന പരിപാടിയുടെ ഉദ്ഘാടനം കേരള ഹോക്കി സംസ്ഥാന സെക്രട്ടറി സി.ടി. സോജി നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ നല്‍ക്കി. ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ നിയാസ്, കൊല്ലം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജയകൃഷ്ണന്‍, പാലക്കാട് ജില്ലാ ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് പി രാജേഷ്, സെക്രട്ടറി സയോ, ട്രഷറര്‍ ജമില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.