യൂറോകപ്പിൽ സ്പെയിനിന് ജയം
യുവേഫ യൂറോ കപ്പില്‍ വമ്പന്മാര്‍ തമ്മില്‍ നടന്ന പോരില്‍ വമ്പന്‍ ജയം നേടി സ്‌പെയിന്‍. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്‌പെയിന്‍ തകര്‍ത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. 29ാം മിനുട്ടില്‍ അല്‍വാരോ മൊറാട്ടയിലൂടെ സ്‌പെയിന്‍ അക്കൗണ്ട് തുറന്നു. തൊട്ടുപിറകെ 32ാം മിനട്ടില്‍ ഫാബിയന്‍ റൂയിസിലൂടെ അവര്‍ രാണ്ടാം ഗോളും നേടി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഡാനി കാര്‍വഹാളും ഗോള്‍ നേടി സ്‌പെയിനിന്റെ ഗോള്‍ പട്ടിക തികച്ചു.
സ്പെയിനിനായി അരങ്ങേറിയ 16കാരനായ ലാമിൻ യമാൽ യൂറോ കപ്പിലെ ഏറ്റവും പ്രായം കുറഞ്ഞകളിക്കാരനെന്ന റെക്കോഡ് കുറിച്ചു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും താരത്തിനായി. മൂന്നാം ഗോളിന് അസിസ്റ്റ് നൽകിയ താരം മറ്റു രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. 21ന് ഇറ്റലിക്കെതിരേയാണ് സ്പെയിനിൻ്റെ അടുത്ത മത്സരം. 19ന് അൽബേനിയയാണ് ക്രൊയേഷ്യയുടെ അടുത്ത എതിരാളികൾ.