• Home
  • Cricket
  • അഫ്ഗാൻ വീണു, ദക്ഷിണാഫ്രിക്ക ഫൈനലിൽ
Cricket

അഫ്ഗാൻ വീണു, ദക്ഷിണാഫ്രിക്ക ഫൈനലിൽ

ദക്ഷിണാഫ്രിക്ക ഫൈനലിൽ
Email :78

ക്രിക്കറ്റിൽ പുതുചരിതം എഴുതാനെത്തിയ അഫ്ഗാനിസ്ഥാന്റെ ടി20 ലോകകപ്പ് ക്രിക്കറ്റിലെ യാത്ര അവസാനിച്ചു. ഇന്ന് നടന്ന ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയോട് ഒൻപത് വിക്കറ്റിന് പരാജയപ്പെട്ടായിരുന്നു അഫ്ഗാൻ പുറത്തായത്. അതേസമയം ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

ടോസ് നേടിയ അഫ്ഗാൻ ബാറ്റു ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനം പൂർണമായും തെറ്റുന്ന രീതിയിലായിരുന്നു അഫ്ഗാന്റെ ബാറ്റിങ്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാൻ 11.5 ഓവറിൽ 56 റൺസിന് കൂടാരം കയറി. അമിത സമ്മർദം കാരണം ഒറ്റ ബാറ്റർക്കും പോലും തിളങ്ങാനായില്ല. 12 പന്തിൽ 10 റൺസെടുത്ത അസ്മതുള്ള ഒമർസായിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറർ.

ബാക്കിയുള്ള ഒറ്റ താരം പോലും രണ്ടക്കം കടന്നില്ല. റഹ്മാനുള്ള ഗുർബാസ് (0), ഇബ്രാഹിം സർദാൻ (2), ഗുലാബ്ദിൻ നായിബ് (9), മുഹമ്മദ് നബി (0), നൻഗയാലി ഹൊറോട്ടെ (2), കരീം ജന്നത് (8), റാഷ്ദ് ഖാൻ (8), നൂർ അഹമ്മദ് (0), നവീനുൽ ഹഖ് (2), ഫസലുൽ ഫാറൂഖി (2) എന്നിങ്ങനെയാണ് അഫ്ഗാന്റെ മറ്റു താരങ്ങളുടെ സ്‌കോറുകൾ. അഫ്ഗാനെ ചെറിയ സ്‌കോറിൽ ഒതുക്കിയതോടെ ദക്ഷിണാഫ്രിക്കക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു.

മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ മാർക്കോ ജാൻസൻ തബ്രയ്‌സ് ഷംസി എന്നിവരാണ് അഫ്ഗാന്റെ കഥകഴിച്ചത്. കഗിസോ റബാഡ, ആന്റിച്ച് നോർജെ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ പ്രോട്ടീസിന് കാര്യങ്ങൾ എളുപ്പമായിരുന്നു. 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലായിരുന്നു അവർ ലക്ഷ്യം മറികടന്നത്. എട്ടു പന്തിൽ അഞ്ചു റൺസെടുത്ത ഡി കോക്കിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്.

ഫസലുൽ ഹഖ് ഫാറൂഖിയുടെ പന്തിൽ ബൗൾഡായിട്ടായിരുന്നു താരം മടങ്ങിയത്. 25 പന്തിൽ 29 റൺസുമായി റീസ ഹെന്റിക് 21 പന്തിൽ 23 റൺസുമായി എയ്ഡൻ മർക്രം എന്നിവർ ഔട്ടാകാതെ നിന്നു. ഇന്ന് രാത്രി നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെയാകും ദക്ഷിണാഫ്രിക്ക ഫൈനലിൽ നേരിടുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts