• Home
  • Cricket
  • വീണ്ടും മന്ഥാന വീണ്ടും ഇന്ത്യ: ദക്ഷിണാഫ്രിക്കയെ നാലു റൺസിന് തോൽപിച്ചു
Cricket

വീണ്ടും മന്ഥാന വീണ്ടും ഇന്ത്യ: ദക്ഷിണാഫ്രിക്കയെ നാലു റൺസിന് തോൽപിച്ചു

സ്മൃതി മന്ഥാന
Email :185

ഇന്ത്യക്ക് പരമ്പര

അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ ദക്ഷാണാഫ്രിക്കക്കെതിരേയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് നാലു റൺസ് ജയം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം നാലു റൺസ് അകലെ അവസാനിക്കുകയായിരുന്നു.

നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 321 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റൻ ലോറ വാൽവർട്ട് 135 റൺസുമായി ഔട്ടാകാതെ നിന്നു. 135 പന്തിൽ മൂന്ന് സിക്‌സറും 12 ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കൂട്ടിനുണ്ടായിരുന്ന മാരിസെന്ന കാപ്പും സെഞ്ചുറി നേടി. 94 പന്തിൽനിന്ന് മൂന്ന് സിക്‌സറും 11 ഫോറും ഉൾപ്പെടെയായിരുന്നു കാപ്പ് 114 റൺസ് നേടിയത്.

ബാക്കി താരങ്ങളെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. രണ്ടാം മത്സരത്തിലും സെഞ്ചുറിയുമായി തിളങ്ങിയ സ്മൃതി മന്ഥാനയുടെയും ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്റെയും ബാറ്റിങ്ങിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയ സ്മൃതി മന്ഥാന ഇന്നലെയും ഇന്ത്യക്കായി സെഞ്ചുറി കണ്ടെത്തി.

120 പന്തിൽനിന്ന് 136 റൺസാണ് മന്ഥാന നേടിയത്. ഷഫാലി വർമ 38 പന്തിൽ 20 റൺസ് നേടിയപ്പോൾ ഹേമലത 24 റൺസാണ് സ്‌കോർ ബോർഡിലേക്ക് സംഭാവന നൽകിയത്. പിന്നീടെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സെൻസിബിൾ ഇന്നിങ്‌സായിരുന്നു കാഴ്ചവെച്ചത്. 88 പന്തിൽനിന്ന് മൂന്ന് സിക്‌സറും ഒൻപത് ഫോറും നേടിയ ക്യാപ്റ്റൻ ഔട്ടാകാതെ നിന്നു.

കൂട്ടിനുണ്ടായിരുന്ന റിച്ചഘോഷ് 13 പന്തിൽ 25 റൺസ് നേടിയതോടെയായിരുന്നു ഇന്ത്യയുടെ സ്‌കോർ 325ലെത്തിയത്. ഇന്ത്യക്കായി പൂജാ വസ്ത്രാകർ ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അനിരുദ്ധ് റെഡ്ഡി, സ്മൃതി മന്ഥാന എന്നിവർ ഓരോ വിക്കറ്റും നേടി. ജയിച്ചതോടെ മൂന്ന് മത്സങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. ഇതോടെ ഇന്ത്യക്ക് പരമ്പര ലഭിക്കുകയും ചെയ്തു. 23നാണ് പരമ്പരയിലെ മൂന്നാം മത്സരം. ബംഗളൂരുവിൽ തന്നെ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 143 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts