Email :66
ടി 20 ലോകകപ്പിൽ നടന്ന ത്രില്ലർ പോരിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. ആവേശം അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 4 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ആറിന് 113 റൺസാണെടുത്തത്. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109ൽ ഒതുങ്ങി.
ബൗളർമാരെല്ലാം കൃത്യതയോടെ പന്തെറിഞ്ഞതാണ് ആഫ്രിക്കക്ക് ജയം സമ്മാനിച്ചത്.
34 പന്തിൽ 37 റൺസെടുത്ത തൗഹീദ് ഹൃദോയ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.
ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.