• Home
  • Cricket
  • Australia
  • ഇതാര്, ഹാട്രിക് രാജാവോ; ലോകകപ്പിൽ ചരിത്രമെഴുതി കമ്മിൻസ്
Australia

ഇതാര്, ഹാട്രിക് രാജാവോ; ലോകകപ്പിൽ ചരിത്രമെഴുതി കമ്മിൻസ്

പാറ്റ് കമ്മിൻസ്
Email :93

കമ്മിൻസിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്

ടി20 ലോകകപ്പില്‍ ചരിത്രം രചിച്ച് ആസ്ത്രേലിയൻ താരം പാറ്റ് കമ്മിന്‍സ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് നേടിയാണ് താരം റെക്കോഡിട്ടത്. ടി20 ലോകകപ്പില്‍ രണ്ട് ഹാട്രിക് നേടുന്ന ആദ്യ താരമായി ഇതോട് കമ്മിന്‍സ് മാറി.
ഇന്ന് അഫ്ഗാനെതിരേ നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ 18ാം ഓവറിന്റെ അവസാന പന്തില്‍ റാഷിദ് ഖാനെ പുറത്താക്കിയ കമ്മിന്‍സ്, 20ാം ഓവറിന്റെ ആദ്യ പന്തില്‍ കരിം ജന്നത്തിനെയും രണ്ടാം പന്തില്‍ ഗുലാബ്ദിന്‍ നായിബിനെയും മടക്കിയാണ് ഹാട്രിക് തികച്ചത്. ബംഗ്ലാദേശിനെതിരേ നടന്ന കഴിഞ്ഞ സൂപ്പര്‍ എട്ട് മത്സരത്തിലും കമ്മിന്‍സ് ഹാട്രിക് നേടിയിരുന്നു. മഹ്മദുല്ല, മെഹ്ദി ഹസന്‍, തൗഹീദ് ഹൃദോയ് എന്നിവരെ പുറത്താക്കിയാണ് അന്ന് താരം ഹാട്രിക് തികച്ചത്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് അഫ്ഗാനെതിരേ കമ്മിന്‍സിന്റെ പ്രകടനം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്‌ചെയ്ത അഫ്ഗാന്‍ 20 ഒാവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ഓപ്പണര്‍മാരുടെ ബലത്തിലാണ് അവർ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച അഫ്ഗാനെ ഡെത്ത് ഓവറുകളിലെ തകര്‍പ്പന്‍ ബൗളിങ്ങിലൂടെ ഓസീസ് പിടിച്ചുകെട്ടുകയായിരുന്നു. പാറ്റ് കമ്മിന്‍സിന്റെ ഹാട്രിക് പ്രകടനവും വന്നതോടെയാണ് അഫ്ഗാന്‍ 150ന് താഴെ ഒതുങ്ങിയത്.

49 പന്തില്‍ 60 റണ്‍സെടുത്ത റഹ്മാനുള്ള ഗുര്‍ബാസാണ് അഫ്ഗാന്റെ ടോപ്‌സ്‌കോറര്‍. നാല് വീതം സിക്‌സറുകളും ഫോറുകളും അടങ്ങുന്നതാണ് ഗുര്‍ബാസിന്റെ ഇന്നിങ്‌സ്. മറ്റൊരു ഓപ്പണറായ ഇബ്രാഹിം സദ്‌റാന്‍ 48 പന്തില്‍ 51 റണ്‍സെടുത്തു. ആറു ഫോറുകളുള്‍പ്പെടുന്നതായിരുന്നു സദ്‌റാന്റെ ഇന്നിങ്‌സ്. എന്നാല്‍ മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല.
അസ്മതുല്ല ഒമര്‍സായി (3 പന്തില്‍ 2), കരീം ജന്നത്ത് (9 പന്തില്‍ 13), റാഷിദ് ഖാന്‍ (5 പന്തില്‍ 2), മുഹമ്മദ് നബി (4 പന്തില്‍ 10)*, ഗുലാബ്ദിന്‍ നായിബ് (1 പന്തില്‍ 0), നങ്ങയേലിയ ഖരോട്ടെ (1 പന്തില്‍)* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. കമ്മിന്‍സിനു പുറമെ ഓസീസിനായി ആദം സാംപ രണ്ടും മാര്‍ക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റും വീഴ്ത്തി.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts