ഒളിംപിക്‌സിലെ പുരുഷ ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായതോടെ സെമി ഫൈനൽ മത്സരത്തിന്റെ ലൈനപ്പ് തയ്യാറായി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിന് അമേരിക്കയെ തോൽപിച്ച മൊറോക്കോയാണ് ആദ്യമായി സെമി ഫൈനലിൽ പ്രവേശിച്ചത്. മറ്റൊരു മത്സരത്തിൽ ജപ്പാനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച സ്‌പെയിനാണ് സെമിയിൽ മൊറോക്കോയുടെ എതിരാളികൾ.
മറ്റൊരു മത്സരത്തിൽ പെനാൽറ്റിയിൽ പരാഗ്വയെ വീഴ്ത്തിയ ഈജിപ്തും സെമിയിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന സ്‌കോറിന് സമനിലയിലയിരുന്നു. തുടർന്ന് പെനാൽറ്റിയിലേക്ക് നീണ്ട മത്സരത്തിൽ 5-4 എന്ന സ്‌കോറിനായിരുന്നു ഈജിപ്ത് സെമി ഫൈനൽ ടിക്കറ്റുറപ്പിച്ചത്. സെമിയിൽ അർജന്റീനയെ തോൽപിച്ച് എത്തുന്ന ഫ്രാൻസാണ് ഈജിപ്തിന്റെ എതിരാളി. അർജന്റീനക്കെതിരേ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രാൻസിന്റെ ജയം.
ഫ്രാൻസ് കടന്നില്ല, അർജന്റീന പുറത്ത്
പാരിസ് ഒളിംപിക്‌സ് ഫുട്‌ബോളിലെ അർജന്റീനയുടെ യാത്ര അവസാനിച്ചു. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ഫ്രാൻസിനോട് തോറ്റായിരുന്നു അർജന്റീന ടൂർണമെന്റിൽനിന്ന് പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ തോൽവി. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ മറ്റെറ്റയായിരുന്നു ഫ്രാൻസിനായി ഗോൾ നേടിയത്. ഒലിസെയുടെ അസിസ്റ്റിൽനിന്ന് മികച്ചൊരു ഹെഡറിലൂടെയായിരുന്നു താരം പന്ത് അർജന്റീനയുടെ വലയിലെത്തിച്ചത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷയോടെയായിരുന്നു അർജന്റീന-ഫ്രാൻസ് മത്സരത്തിന് തുടക്കമായത്. കനത്ത സുരക്ഷ കാരണം ഗാലറിയിൽ കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ലെങ്കിലും മത്സരശേഷം ഇരു ടീമിലേയും താരങ്ങൾ ഏറ്റുമുട്ടി. മത്സരശേഷം സംഘർഷമുണ്ടാക്കിയതിന് ഫ്രാൻസ് താരം മില്ലറ്റിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു. ഒളിംപിക്‌സ് ഫുട്‌ബോളിലെ ആദ്യ ചുവപ്പ് കാർഡായിരുന്നു ഇത്. അർജന്റീനക്ക് തോൽവി.
ഒളിംപിക്‌സ് ഫുട്‌ബോളിന്റെ ക്വാർട്ടറിൽ അർജന്റീന പുറത്ത്. ഫ്രാൻസിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. ഇന്നലെ നടന്ന മറ്റൊരു ക്വാർട്ടറിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ജപ്പാനെ തോൽപ്പിച്ച സ്‌പെയിൻ സെമി ഫൈനൽ ഉറപ്പിച്ചു. 15ാം മിനുട്ടിൽ ബാരിയോസ് പാബ്ലോയുടെ അസിസ്റ്റിൽനിന്ന് ലോപസ് ഫിർമിനോയായിരുന്നു സ്‌പെയിനിനായി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ജപ്പാൻ ഒരു ഗോളിന് പിറകിലായിരുന്നു. ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാൻ ജപ്പാൻ കഠിന ശ്രമങ്ങൾ നടത്തിയെങ്കിലും ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
ജപ്പാൻ ഗോൾ നേടിയെങ്കിലും വാറിൽ ഓഫ്‌സൈഡ് വിധിച്ചതോടെ ഗോൾ നിഷേധിക്കുകയായിരുന്നു. 75ാം മിനുട്ടിൽ വീണ്ടും ലോപസ് തന്നെയായിരുന്നു സ്‌പെയിനിനായി ഗോൾ നേടിയത്. മത്സരം അവസാനിക്കാനിരിക്കെ 86ാം മിനുട്ടിൽ റൂയീസ് ആബേലിന്റെ വകയായിരുന്നു സ്‌പെയിനിന്റെ മൂന്നാം ഗോൾ. സെമിയിൽ മൊറോക്കോയാണ് സ്‌പെയിനിന്റെ എതിരാളികൾ.