ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് ജയത്തുടക്കം. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മുഹമ്മദൻസിനെയാണ് നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാന മിനുട്ടിലായിരുന്നു നോർത്ത് ഈസ്റ്റ് വിജയഗോൾ നേടിയത്. അലെദ്ദേയ്ൻ അയാരെയിരുന്നു വിജയഗോൾ നേടിയത്.
മത്സരത്തിൽ 61 ശതമാവനും പന്ത് കൈവശം വെച്ച് കളിച്ചത് മുഹമ്മദൻസായിരുന്നെങ്കിലും മത്സരത്തിൽ ജയം സ്വന്തമാക്കാൻ അവർക്കായില്ല. എന്നാൽ വീണുകിട്ടിയ അവസരത്തിലെല്ലാം നോർത്ത് ഈസ്റ്റ് മുഹമ്മദൻസിന്റെ ഗോൾമുഖത്ത് അക്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ അവസാന മിനുട്ടിൽ അവർ അതിൽ വിജയിക്കുകയും ചെയ്തു. ലീഗിൽ ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ എഫ്.സി ഗോവ ജംഷഡ്പുർ എഫ്.സിയെ നേരിടും.