ഐ.എസ്.എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ മിഖയേൽ സ്റ്റാറെ കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. സീസണിൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് മുഖ്യ പരിശീലകൻ മിഖയേൽ സ്റ്റാറെ, സഹപരിശീലകരായ ബിയോൺ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവർ ക്ലബ് വിടുന്നതെന്നാണ് വിവരം. വാർത്താ കുറിപ്പിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചത്.
സീസണിൽ തോൽവികൾ കാരണം ആദ്യ നാലിൽ ഉൾപ്പെടുമോ എന്ന ആശങ്കയിലാണ് ബ്ലാസ്‌റ്റേഴ്‌സ്. അതിനിടെ മാനേജ്‌മെന്റിന്റെ തീരുമാനങ്ങൾക്കെതിരേ ആരാധകരും രംഗത്തെത്തിയതോടെയാണ് ടീം ക്ലബ് പുതിയ നടപടികളിലേക്ക് കടന്നത്. സീസണിൽ 12 മത്സരം കളിച്ച ബ്ലാസ്റ്റേഴ്‌സ് മൂന്ന് മത്സരത്തിൽ മാത്രമാണ് ജയിച്ചത്. ടീമിൽ അനുഭവ സമ്പത്തുള്ള ഇന്ത്യൻ താരങ്ങളുടെ അഭാവമുണ്ടെന്നുള്ള വിർമശനവും ഉയരുന്നുണ്ട്.
അതേസമയം സ്റ്റാറെക്ക് പകരക്കാരനായി രണ്ട് പേരെ കണ്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ ചർച്ചകൾക്ക് ശേഷം പുതിയ ഒരാളെ കണ്ടെത്തി ഉടൻ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ചില താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടുണ്ട്. ഉടൻ തന്നെ ഇവരേയും ടീമിലെത്തിച്ച് ബാക്കിയുള്ള മത്സരങ്ങളിൽ തിരിച്ചുവരവിനുള്ള ശക്തമായ നീക്കമാണ് ഇപ്പോൾ ബ്ലാസ്‌റ്റേഴ്‌സ് നടത്തുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് വാർത്താ കുറിപ്പ് താറെ
മുഖ്യപരിശീലകൻ മികായേൽ സ്റ്റാറെ, സഹപരിശീലകരായ ബിയോൺ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവർ ടീം വിട്ടതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്ഥിരീകരിച്ചുകേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ മുഖ്യപരിശീലകൻ മികായേൽ സ്റ്റാറെ, സഹപരിശീലകരായ ബിയോൺ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവർ അവരുടെ ചുമതലകളിൽ നിന്ന് ഉടനടി പ്രാബല്യത്തോടെ ഒഴിഞ്ഞതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്ഥിരീകരിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കൊപ്പമുള്ള കാലയളവിലുടനീളം നൽകിയ സംഭാവനകൾക്ക് മികായേൽ, ബിയോൺ, ഫ്രെഡറിക്കോ എന്നിവരോട് ക്ലബ്ബിന്റെ ആത്മാർഥമായ നന്ദി അറിയിക്കുന്നു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് വിജയാശംസകളും നേരുന്നു.ടീമിന്റെ പുതിയ മുഖ്യ പരിശീലകനെ ക്ലബ്ബ് ഉടൻ പ്രഖ്യാപിക്കും. കെബിഎഫ്‌സി റിസർവ് ടീമിന്റെ മുഖ്യപരിശീലകനും
യൂത്ത് ഡെവലപ്‌മെന്റ് ഹെഡുമായ തോമക്ക് തൂഷ്, സഹപരിശീലകൻ ടി.ജി പുരുഷോത്തമൻ എന്നിവർ പുതിയ നിയമനം സ്ഥിരീകരിക്കുന്നത് വരെ പ്രധാന ടീമിന്റെ പരിശീലക ചുമതല വഹിക്കും