Shopping cart

  • Home
  • Football
  • ഇന്റർകോണ്ടിനെന്റൽ കപ്പ്: ടീമിൽ ഒരു മലയാളി
Football

ഇന്റർകോണ്ടിനെന്റൽ കപ്പ്: ടീമിൽ ഒരു മലയാളി

ഇന്റർകോണ്ടിനെന്റൽ കപ്പ
Email :31

ഹൈദരാബാദിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പരിശീലകൻ മനോലോ മാർക്കസ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു 26 അംഗ സാധ്യതാ ടീമിനെ പരിശീലകൻ പ്രഖ്യാപിച്ചത്. സെപ്തംബർ മൂന്ന് മുതൽ ഒൻപത് വരെയാണ് ഇന്റർ കോണ്ടിനെന്റൽ കപ്പ് ടൂർണമെന്റ് നടക്കുന്നത്. മനോലോ മാർക്കസ് ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമുള്ള ടൂർണമെന്റാണിത്.

ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതിരുന്നതിനെ തുടർന്ന് പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കിയതിന് പകരമായിട്ടായിരുന്നു മാർക്കസ് പരിശീലക സ്ഥാനത്തെത്തിയത്. മലയാളി താരമായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിന്റെ സഹൽ അബ്ദുൽ സമദ് മാത്രമാണ് ടീമിലുൾപ്പെട്ടിട്ടുള്ളത്. ഇത്തവണ സിറിയ, മൗറീഷ്യസ് ടീമുകളാണ് ഇന്റർ കോണ്ടിനെന്റൽ കപ്പിൽ മത്സരിക്കുന്നത്.

രാത്രി 7.30നാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. ഫിഫ റാങ്കിങ്ങിൽ സിറിയ 93ാം സ്ഥാനത്തും മൗറീഷ്യസ് 173ാം സ്ഥാനത്തുമാണുള്ളത്. ലോകകപ്പ് യോഗ്യതാ മത്സങ്ങളിൽ തോറ്റത് കാരണം ഇന്ത്യ 124ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു. സെപ്തംബർ മൂന്നിന് മൗറീഷ്യസിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറിന് സിറിയയും മൗറീഷ്യസും തമ്മിൽ മത്സരിക്കുമ്പോൾ സപ്തംബർ ഒൻപതിന് സിറിയക്കെതിരേയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഇന്റർ കോണ്ടിനെന്റൽ കപ്പിന് ശേഷം ഇന്ത്യ ഉടൻ തന്നെ അടുത്ത രാജ്യന്തര മത്സരം കളിക്കുമെന്ന് എ.ഐ.എഫ്.എഫ് വ്യക്തമാക്കി.

സാധ്യതാ ടീം.
ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ്, അമരീന്ദർ സിങ്, പ്രഭ്‌സുഖാൻ ഗിൽ.
പ്രതിരോധം: നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, ചിഗ്ലാസെൻസന സിങ്, റോഷൻ നവോറം, അൻവർ അലി, ജയ് ഗുപ്ത, ആശിഷ് റായ്, സുഭാഷിശ് ബോസ്, മെഹ്താബ് സിങ്.
മധ്യനിര: സുരേഷ് വാങ്ജം, ജീക്‌സൺ സിങ്, നന്ദകുമാർ, നവോറം മഹേഷ്, യാസിർ മുഹമ്മദ്, ലാലെങ്മാവിയ റാൾട്ടെ, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുൽ സമദ്, ലാലിൻസുവാല ചങ്‌തേ, ലാലൻതങ്ക.
മുന്നേറ്റനിര: കിയാൻ നസീരി, എഡ്മണ്ട് ലാൽറിങ്ക, മാൻവീർ സിങ്, ലിസ്റ്റൻ കൊളാസോ.

ഇൻ്റർകോണ്ടിനൻ്റൽ കപ്പ്- സിറിയയും മൗറീഷ്യസും പങ്കെടുക്കും

ഇന്ത്യന്‍ പരിശീലകന്‍ മനോല മാര്‍ക്കസിന്റെ ആദ്യ പരീക്ഷണത്തിന് തീയതി കുറിച്ച് എ.ഐ.എഫ്.എഫ്. സെപ്തംബറില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനന്റല്‍ കപ്പാണ് മാര്‍ക്കസിന്റെ ആദ്യ വെല്ലുവിളി. ടൂര്‍ണമെന്റില്‍ സിറിയയും മൗറീഷ്യസുമാണ് ഇന്ത്യക്കൊപ്പം കളിക്കുന്നത്. ഇരു രാജ്യങ്ങളും തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ രണ്ട് മുതല്‍ 10 വരെ ഹൈദരാബാദിലാണ് നാലാം ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ടൂര്‍ണമെന്റ് നടക്കുന്നത്.

2018ലെ ഉദ്ഘാടന ടൂര്‍ണമെന്റിലും 2023ലും ഇന്ത്യ ചാംപ്യന്മാരായിരുന്നു. 2018ല്‍ മുംബൈയിലും 2019ല്‍ അഹമ്മദാബാദിലും 2023ല്‍ ഭുവനേശ്വറിലുമാണ് ടൂര്‍ണമെന്റ് നടന്നത്.കിരീടം നിലനിര്‍ത്താനുറച്ചാണ് പുതിയ പരിശഈലകന് കീഴില്‍ ഇന്ത്യ ബൂട്ടണിയുക. ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങില്‍ സിറിയ 93ാമതും മൗറീഷ്യസ് 179ാമതുമാണ്. ഇന്ത്യ നിലവില്‍ 124ാം സ്ഥാനത്താണ് ഇന്ത്യ.

ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിനു ശേഷം ഒക്ടോബറില്‍ ഒരു ത്രിരാഷ്ട്ര ടൂര്‍ണമെന്റും ഇന്ത്യ കളിക്കുന്നുണ്ട്. വിയറ്റ്‌നാമും ലെബനാനുമാണ് ഈ ടൂര്‍ണമെന്റില്‍ ഇന്ത്യക്കൊപ്പം മത്സരിക്കുക. വിയ്റ്റ്‌നാമിലാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

തന്ത്രം മെനയാന്‍ ഇനി മാര്‍ക്വേസ് – പുതിയ പരിശീലകനെ നിയമിച്ച് എ.ഐ.എഫ്.എഫ്

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് പുതിയ പരിശീലകന്‍. ഇഗോര്‍ സ്റ്റിമാക്കിന് പകരക്കാരനായി സ്പാനിഷുകാരന്‍ മനോല മാര്‍ക്വേസിനെയാണ് പുതിയ പരിശീലകനായി ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമിച്ചിട്ടുള്ളത്. 55 കാരനായ മാര്‍ക്വേസിന് മൂന്ന് വര്‍ഷ കരാറിലാണ് എ.ഐ.എഫ്.എഫിന്റെ നിയമനം. നിലവില്‍ ഐ.എസ്.എല്‍ ക്ലബ് എഫ്.സി ഗോവയെ പരിശീലിപ്പിക്കുകയാണ് മാര്‍ക്വേസ്.

ഈ വര്‍ഷം എഫ്.സി ഗോവയില്‍ തുടരുന്നതിനൊപ്പം ഇന്ത്യന്‍ ടീമിന്റെ പരിശീലക ചുമതലകൂടി വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് അടുത്ത സീസണ്‍ മുതല്‍ ഇന്ത്യയുടെ മുഴുവന്‍ സമയ പരിശീലകനായേക്കും.നേരത്തെ ഹൈദരാബാദ് എഫ്.സിയുടെ പരിശീലകനായും പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്വേസ് 2021-22 സീസണില്‍ അവര്‍ക്ക് കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. അടുത്ത രണ്ട് സീസണുകളില്‍ ടീമിനെ പ്ലേ ഓഫിലുമെത്തിച്ചു. ഒക്ടോബറില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റാണ് ഇന്ത്യന്‍ ടീമിനൊപ്പം മാര്‍ക്വേസിന്റെ ആദ്യ കടമ്പ.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts