നെതർലൻഡ്‌സിൽ നിന്നുള്ള 23 കാരൻ താരത്തെ ടീമിലെത്തിച്ച തീരുമാനം തെറ്റിയില്ലെന്ന് വ്യക്തമാക്കി ജോഷ്വാ സിർക്‌സിയുടെ പ്രകടനം. ഇന്നലെ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഫുൾഹാമിനെതിരേ പകരക്കാരനായി കളത്തിലെത്തിയ സിർക്‌സിയുടെ ഗോളിലായിരുന്നു യുനൈറ്റഡ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. മുന്നേറ്റനിരയിൽ ഫിനിഷർമാർ പരാജയമായപ്പോൾ 87ാം മിനുട്ടിലായിരുന്നു ഡച്ച് താരത്തിന്റെ വിജയഗോൾ പിറന്നത്.
മുന്നേറ്റനിരയിൽ നിർഭാഗ്യങ്ങളുടെ ഘോഷയാത്രയായിരുന്നു ഇന്നലെ യുനൈറ്റഡിന്റേത്. 14 ഷോട്ടുകൾ യുനൈറ്റഡ് എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തുവെങ്കിലും അതിൽ അഞ്ചെണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്. 56 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ച യുനൈറ്റഡിന് മത്സരത്തിൽ ആധിപത്യമുണ്ടായിരുന്നെങ്കിലും ഫൈനൽ തേഡിലെ പല നീക്കങ്ങളും നിരാശപ്പെടുത്തുന്നതായിരുന്നു.
എങ്കിലും സീസണിലെ ആദ്യ മത്സരത്തിൽ ജയിച്ചു കയറാൻ യുനൈറ്റഡിനായി. റൂഡ് വാൻ നിസ്റ്റൽ റൂയിയുടെ നാട്ടിൽ നിന്നെത്തുന്ന സിർക്‌സിക്ക് ഒരുപക്ഷെ നിസ്റ്റൽ റൂയിയെ മറികടക്കാൻ കഴിയില്ലെങ്കിലും യുനൈറ്റഡിനായി മികച്ച കാര്യങ്ങൾ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. യുനൈറ്റഡിനായി അഞ്ചു സീസണിൽനിന്ന് 150 ഗോളുകളായിരുന്നു നിസ്റ്റൽ റൂയി നേടിയത്. ഈ സീസണിലായിരുന്നു ഇറ്റാലിയൻ ടീമായ ബൊലോഗ്നയിൽ നിന്ന് 36.5 മില്യൻ പൗണ്ട് നൽകി സിർക്‌സിലെ യുനൈറ്റഡ് ഓൾഡ് ട്രാഫോർഡിലെത്തിച്ചത്.
” എന്റെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടാനും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്. ഇത് അതിശയമാണ്. ഇതൊരു സ്വപ്‌നമായിരുന്നു” മത്സരശേഷം സിർക്‌സി വ്യക്തമാക്കി. മത്സരത്തിൽ ആര് ഗോൾ നേടി എന്നതിനെ കുറിച്ച് ചിന്തിക്കാറില്ല, മത്സരത്തിന്റെ ഫലത്തെ കുറിച്ച് മാത്രമാണ് ചർച്ച ചെയ്യാറുള്ളത്. മത്സരശേഷം പരിശീലകൻ എറിക് ടെൻ ഹഗ് വ്യക്തമാക്കി. 24ന് ബ്രൈറ്റണെതിരേയാണ് യുനൈറ്റഡിന്റെ പ്രീമിയർ ലീഗിലെ അടുത്ത മത്സരം.
ഇംഗ്ലണ്ടില്‍ ഇന്ന് കൊടിയേറ്റം- യുനൈറ്റഡ് കളത്തില്‍
പെപ് ഗ്വാര്‍ഡിയോളയ്ക്കും സംഘത്തിനും വെല്ലുവിളിയുയര്‍ത്താന്‍ ഇത്തവണ ആര്‍ക്ക് സാധിക്കും എന്ന ചോദ്യവും ഫുട്‌ബോള്‍ ലോകത്ത് ഉയരുന്നുണ്ട്.ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍ എന്നീ ടീമുകളാണ് സിറ്റിക്ക് ഒത്ത എതിരാളികളായി കാണുന്നത്.
തുടര്‍ച്ചയായി അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ മത്സരത്തില്‍ ചെല്‍സിയുമായാണ് ഏറ്റുമുട്ടുന്നത്. ഞായറാഴ്ചയാണ് മത്സരം. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ലീഗില്‍ തിരിച്ചെത്തുന്ന ഇപ്‌സ്‌വിച്ചും ലിസ്റ്ററും സതാംപ്ടണും ആണ് ഇത്തവണ പ്രീമിയര്‍ ലീഗിലേക്ക് പ്രൊമോഷന്‍ ലഭിച്ചെത്തിയവര്‍. ലുടണ്‍ ടൗണ്‍, ബേണ്‍ലി, ഷെഫീല്‍ഡ് യുനൈറ്റഡ് എന്നിവരാണ് റിലഗേറ്റഡ് ആയത്.