Shopping cart

  • Home
  • Blog
  • വരട്ടെ ഇനിയും ഫുട്‌ബോൾ വസന്തം
Blog

വരട്ടെ ഇനിയും ഫുട്‌ബോൾ വസന്തം

മഹീന്ദ്ര സൂപ്പർ ലീഗ്
Email :17

കേരളത്തിലെ ഫുട്‌ബോൾ ആസ്വാദകർക്ക് പുതിയ അനുഭവമായി എത്തിയ മഹീന്ദ്ര സൂപ്പർ ലീഗിന് കഴിഞ്ഞ ദിവസം പരിസമാപ്തി കുറിച്ചു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഫോഴ്‌സ കൊച്ചിയെ 21 എന്ന സ്‌കോറിന് തോൽപിച്ച് കാലിക്കറ്റ് എഫ്.സിയാണ് പ്രഥമ സൂപ്പർ ലീഗിലെ രാജാക്കൻമാരയത്. ഫൈനൽ വീക്ഷിക്കാനെത്തിയ വലിയ ജനക്കൂട്ടം സൂപ്പർ ലീഗിന്റെ വരവിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത് സൂചിപ്പിക്കുന്നു.

ബാല്യ ദശയിലുള്ള ടൂർണമെന്റ് കാൽപന്ത് പ്രേമികൾക്ക് മികച്ച അനുഭവം തന്നിട്ടാണ് കടന്നുപോകുന്നത്.
എന്നാൽ വരും വർഷങ്ങളിൽ ചാംപ്യൻഷിപ്പിൽ കാതലായ മാറ്റങ്ങൾ വരുത്തിയാൽ ചരിത്രത്തിൽ കേരളത്തിന്റെ പേരിൽ അറിയപ്പെടുന്ന സൂപ്പർ ടൂർണമെന്റായി ഇത് മാറുമെന്ന കാര്യത്തിൽ സംശമില്ല.

കേരളത്തിൽ അങ്ങോളമിങ്ങോളം ഒരുപാട് ഫുട്‌ബോൾ അക്കാദമികളുണ്ട്. അതിൽനിന്നെല്ലാം ഉയർന്നുവരുന്ന താരങ്ങൾക്ക് കേരളത്തിൽ തന്നെ പ്രൊഫഷനൽ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിക്കാൻ കഴിയുമെന്ന തരത്തിലേക്ക് സൂപ്പർ ലീഗ് മാറിയാൽ ആദ്യത്തെ സ്റ്റെപ് പൂർത്തിയാക്കാൻ കഴിയും. സൂപ്പർ ലീഗിന്റെ ആദ്യ എഡിഷനിൽ 92 മലയാളി താരങ്ങളാണ് വിവിധ ടീമുകൾക്കായി കളത്തിലിറങ്ങിയത്.

അതിൽ 40 പേർ അണ്ടർ 23 താരങ്ങളുമായിരുന്നു. ഇവരെല്ലാം വിവിദ ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള താരങ്ങളായിരുന്നു. അവർക്ക് അവിടെ കളിക്കാൻ മതിയായ സമയം ലഭിക്കാതിരുന്ന ഇത്തരക്കാർക്ക് സൂപ്പർ ലീഗ് പുതിയ പ്ലാറ്റ്‌ഫോം നൽകി എന്നത് പ്രശംസനീയമാണ്. പുതിയൊരു ടൂർണമെന്റ് എത്തിയതോടൈ മലയാളി താരങ്ങൾക്ക് കൂടുതൽ സമയം കളിക്കാൻ അവസരം, താരങ്ങൾക്ക് സാമ്പത്തിക നേട്ടം, റഫറിമാർ, ടെക്‌നിക്കൽ ഒഫീഷ്യൽസ്, മറ്റുള്ള ജീവനക്കാർ എന്നിവർക്കെല്ലാം സൂപ്പർ ലീഗ് കാരണം ജോലി ചെയ്യാനായി എന്നത് വാസ്തവമാണ്. എന്നാൽ ഇത് രണ്ട് മാസം മാത്രമാണുള്ളത്.

തുടർന്നുള്ള സീസണിൽ ടൂർണമെന്റിന്റെ കാലാവധി നീട്ടുകയാണെങ്കിൽ വലിയൊരു വിഭാഗത്തിൽ ഇതുമായി ബന്ധപ്പെട്ട് ജോലി സാധ്യതയും ഉണ്ടെന്നത് വാസ്ഥവമാണ്.
വരും സീസണിൽ കൂടുതൽ മികച്ച താരങ്ങളെ എത്തിച്ച് കാഴ്ചക്കാർക്ക് പുതിയ വിരുന്ന് സമ്മാനിച്ചാൽ സൂപ്പർ ലീഗ് കേരള ചരിത്രത്തിലെ പ്രധാന അധ്യായമാകും. ഐ.എസ്.എല്ലിലെയും മറ്റും സ്ഥിരം പരാതിയായ റഫറിയിങ്ങിന് പരിഹാരം കാണാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

അതിന്റെ പേരിൽ ഇപ്പോഴും പലരും പഴികേൾക്കേണ്ടി വരുന്നുണ്ട്. സൂപ്പർ ലീഗ് കേരളയിൽ റഫറിയിങ്ങിനെ മെച്ചപ്പെടുത്താൻ മിനി വാർ സംവിധാനമെങ്കിലും നടപ്പാക്കുകയാണെങ്കിൽ ഇക്കാര്യത്തിൽ അധികൃതർക്ക് പഴി കേൾക്കേണ്ടി വരില്ല. പലപ്പോഴും മത്സരത്തിലെ വിധിനിർണയിക്കുന്ന റഫറിയുടെ തീരുമാനങ്ങളാകും ചർച്ചയാവുക. പതിയെ ആണെങ്കിലും കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് ഇതൊരു കേരളത്തിന്റെ ടൂർണമെന്റാക്കി മാറ്റിയാൽ നമ്മുടെ ഫുട്‌ബോളിനെ കുറിച്ച് നമുക്ക് തന്നെ ചർച്ച ചെയ്യാൻ ഒരുപാടുണ്ടാകും.

എന്തായാലും കേരള ഫുട്‌ബോൾ ഫുട്‌ബോൾ അസോസിയേഷൻ റിസ്‌കെടുത്ത് പുതിയൊരു ചാംപ്യൻഷിപ്പ് അവതരിപ്പിച്ചതിനെ അഭിനന്ദിക്കാതെ വയ്യ. വരും വർഷങ്ങളിൽ മികച്ചതാകുമെന്ന് പ്രതീക്ഷിക്കാം.

‘പുതുമയോടെ അടുത്ത
സീസണിൽ വരും’

മഹീന്ദ്ര സുപ്പർ ലീഗ് കേരളയുടെ ആദ്യ സീസൺ മികച്ചതായി പൂർത്തിയായതിൽ സന്തോഷമുണ്ട്. ടൂർണമെന്റിന്റെ ആദ്യ പതിപ്പിൽതന്നെ മികച്ച ജനപങ്കാളിത്തം ഉണ്ടായതിനാൽ ആളുകൾ ഇതിനെ സ്വീകരിച്ചതിന് തെളിവാണ്. വരും വർഷങ്ങളിൽ ടൂർണമെന്റ് മികച്ചതാക്കാനുള്ള ചർച്ചകൾ ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്. സൂപ്പർ ലീഗ് കേരള മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ സുപ്രഭാതത്തോട് പറഞ്ഞു.

റഫറിയിങ്ങിലെ പാകപ്പിഴകൾ പരിഹരിക്കാൻ വാർ സംവിധാനമുൾപ്പെടുയുള്ള കാര്യങ്ങൾ ഏത് രീതിയിൽ നടപ്പാൻ കഴിയുമെന്നതിനെ കുറിച്ച് ഗൗരവമായ ആലോചനകൾ നടക്കുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് എ.ഐ.എഫ്.എഫുമായി സംസാരിച്ചിരുന്നു. എന്തായാലും മികച്ച റഫറിയിങ്ങുനുള്ള സൗകര്യം ഭാവിയിൽ ഉണ്ടാകും. മികച്ച താരങ്ങളെ എത്തിക്കുന്നതിന് അതത് ടീമുകളുമായി സംസാരിച്ച് ഉചിതമായ നടപടി സ്വീകരിക്കും. ഉറപ്പായും കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കുന്നതാകും ഇനിയുള്ള സീസണുകൾ.

ആദ്യ സീസൺ ആയതിനാലാണ് ആറു ടീമുകളിൽ ഒതുക്കിയത്.
ഏറ്റവും ആദ്യമായി രണ്ട് ടീമുകളെകൂടി ഉൾപ്പെടുത്താനുള്ള ചർച്ച പുരോഗമിക്കുന്നുണ്ട്. ടീമുകൾ വർധിക്കുന്നതോടെ ടൂർണമെന്റിന്റെ സമയം ദീർഘിപ്പിക്കാൻ കഴിയും. അതിലൂടെ മുഴുനീള ഫുട്‌ബോൾ സീസണായി സൂപ്പർ ലീഗ് കേരളയെ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ, ഫിറോസ് മീരാൻ കൂട്ടിച്ചേർത്തു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts