ലാലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 4-3 എന്ന സ്‌കോറിന് സെവിയ്യയേയാണ് അത്‌ലേറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്. തുല്യശക്തികൾ തമ്മിൽ നടന്ന പരാട്ടത്തിൽ അന്റോയിൻ ഗ്രിസ്മാന്റെ ഇരട്ട ഗോളിലായിരുന്നു അത്‌ലറ്റികൾ ജയിച്ചു കയറിയത്. 10ാം മിനുട്ടിൽ റോഡ്രിഗോ ഡീ പോളിന്റെ ഗോളിൽ അത്‌ലറ്റിക്കോ മുന്നിലെത്തി.
എന്നാൽ രണ്ട് മിനുട്ട് കഴിഞ്ഞപ്പോഴേക്കും സെവിയ്യ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. 12ാം മിനുട്ടിൽ ഡോഡി ലുകെബാകിയോയാണ് സമനില ഗോൾ നേടിയത്. 32ാം മിനുട്ടിൽ ഇസാക് റൊമേറോയുടെ ഗോളിൽ സെവിയ്യ മുന്നിലെത്തി. 57ാം മിനുട്ടിൽ ജൂലിയൻ സാഞ്ചസും ഗോൾ നേടിയതോടെ 3-1 എന്ന സ്‌കോറിന് സെവിയ്യ ലീഡ് നേടി. എന്നാൽ ശക്തമായി പൊരുതിയ അത്‌ലറ്റിക്കോ പിന്നീട് മൂന്ന് ഗോളുകൾ സെവിയ്യയുടെ വലയിലെത്തിച്ച് ജയം ഉറപ്പിക്കുകയായിരുന്നു.
62,94 മിനുട്ടുകളിൽ അന്റോയിൻ ഗ്രിസ്മാൻ, 79ാം മിനുട്ടിൽ സാമുവൽ ലിനോ എന്നിവരായിരുന്നു അത്‌ലറ്റിക്കോക്കായി ഗോളുകൾ നേടിയത്. 16 മത്സരത്തിൽനിന്ന് 35 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് പട്ടികയിൽ മൂന്നാം സ്ഥാനത്താണിപ്പോൾ. ഇത്രയും മത്സരത്തിൽനിന്ന് 16 പോയിന്റുള്ള സെവിയ്യ 13ാം സ്ഥാനത്തുമുണ്ട്.