കെ.എല്‍ രാഹുല്‍ കഴിഞ്ഞ സീസണോടു കൂടി ലഖ്‌നൗവില്‍ നിന്ന് പടിയിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായകാര്യമാണ്. ഇതിനു പ്രധാന കാരണമാകുന്നത് ലഖ്‌നൗ ജയിന്റ്‌സിന്റെ ഉടമസ്ഥനായ സഞ്ജീവ് ഗോയെങ്കെയുമായുള്ള പരസ്യമായ വാക്ക് തര്‍ക്കമാണ്. മൈതാനത്തിനുള്ളില്‍ വെച്ച് പോലും രാഹുലിനെ പരസ്യമായി ശകാരിക്കുന്ന ഗോയങ്കയേ കഴിഞ്ഞ സീസണില്‍ കാണാന്‍ കഴിഞ്ഞു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. അതിനാല്‍ തന്നെ രാഹുല്‍ ഈ വരുന്ന മെഗാ ഓപ്ഷനില്‍ മറ്റൊരു കൂടാരം തേടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
അങ്ങനെയെങ്കില്‍ രാഹുല്‍ തന്റെ മുന്‍ ഫ്രാഞ്ചൈസിയായ ആര്‍സിബിയിലേക്ക് ചേക്കേറുമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന അഭ്യൂഹങ്ങള്‍.ഡൂപ്ലെസിക്ക് പകരം ഒരു ഇന്ത്യന്‍ നായകനെ കൊണ്ടുവരാന്‍ ആര്‍ സി ബി നോക്കിയാല്‍ അതിന്റെ ആദ്യ ഓപ്ഷന്‍ തങ്ങളുടെ മുന്‍ താരമായ രാഹുലിലേക്കായിരിക്കും.
ഐപിഎലില്‍ സ്ഥിരതയോടെ ബാറ്റ് വീശുന്ന രാഹുല്‍ വിമര്‍ശിക്കപ്പെടുന്നത് റണ്‍ കണ്ടെത്താന്‍ കൂടുതല്‍ ബോളുകള്‍ നേരിടുന്നത് കൊണ്ടാണ് എന്നിരുന്നാല്‍ പോലും ഐപിഎലിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററായ രാഹുലിനെ ടീമില്‍ എത്തിക്കാന്‍ ആര്‍സിബി ഒരുങ്ങി കഴിഞ്ഞതായാണ് പുറത്തു വരുന്ന അഭ്യൂഹങ്ങള്‍.