• Home
  • Cricket
  • ഇനി കേരള ‘ഐ.പി.എൽ’ പൂരം- കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം
Cricket

ഇനി കേരള ‘ഐ.പി.എൽ’ പൂരം- കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം

കേരള ക്രിക്കറ്റ് ലീഗ്
Email :69

കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം

കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് അരങ്ങുണരും. ഇനി 16 നാൾ കേരളത്തിൽ കുട്ടിക്രിക്കറ്റിൻ്റെ പൂരമാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഒരുക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ (കെ.സി.എൽ) ആദ്യമത്സരം മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന ആലപ്പി റിപ്പിൾസും വരുൺ നായനാർ നയിക്കുന്ന തൃശൂർ ടൈറ്റൻസും തമ്മിലാണ്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. വൈകിട്ട് നടക്കുന്ന രണ്ടാം മത്സരത്തിൽ അബ്ദുൽ ബാസിത് നായകനാകുന്ന ട്രിവാൻഡ്രം റോയൽസ് ബേസിൽ തമ്പി നയിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ നേരിടും.നാളെ രോഹൻ എസ് കുന്നുമ്മലിന്റെ നായകത്വത്തിൽ ഇറങ്ങുന്ന കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്‌സ് നേരിടുന്നത് സച്ചിൻ ബേബി നയിക്കുന്ന ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെയാണ്. സെപ്തംബർ 18 വരെയാണ് മത്സരങ്ങൾ നടക്കുക. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.45നും വൈകിട്ട് 6.45നും രണ്ടു മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
സ്റ്റാർ സ്‌പോർട്‌സ് മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഫാൻകോഡ് ലൈവ് സ്ട്രീമിംഗും നടത്തും. പ്രവേശനം സൗജന്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts