Shopping cart

  • Home
  • Football
  • നിങ്ങള്‍ സ്പോര്‍ട്‌സിനെ ഇഷ്ടപ്പെടുന്ന ആളാണോ? എങ്കില്‍ ക്രൈഫിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ
Football

നിങ്ങള്‍ സ്പോര്‍ട്‌സിനെ ഇഷ്ടപ്പെടുന്ന ആളാണോ? എങ്കില്‍ ക്രൈഫിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ

Email :72

യൊഹാൻ ക്രൈഫിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ,,,

ഫുട്‌ബോള്‍ ചരിത്രത്തില്‍ സ്വന്തം പേരുകൊണ്ട് ചരിത്രം രചിച്ച് കടന്ന് പോയ താരമാണ് യൊഹാന്‍ ക്രൈഫ് എന്ന ഫുട്‌ബോളിലെ അതികായന്‍. 1964 മുതല്‍ അയാക്‌സിലൂടെ ക്ലബ് ഫുട്‌ബോള്‍ കളിച്ച ക്രൈഫ് വിവിധ ക്ലബുകള്‍ക്കായി 518 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ബാഴ്‌സലോണ, ലെവന്റെ, ഫെയനൂര്‍ദ് തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി പന്തു തട്ടിയ ക്രൈഫിന്റെ വാക്കുകളാണ് മെയ് 31ലെ പുകയില വിരുദ്ധ ദിനത്തില്‍ ചര്‍ച്ചയാകുന്നത്. ‘ഫുട്‌ബോള്‍ എനിക്ക് എല്ലാം തന്നു. പക്ഷെ എന്റെ പുകവലി അതെല്ലാം തിരിച്ചെടുത്തു.’

ചെയിന്‍ സ്‌മോക്കറായിരുന്ന ക്രൈഫ് ശ്വാസകോശ അർബുദത്തെ തുടർന്നായിരുന്നു മരിച്ചത്. 2016 മാര്‍ച്ചിലായിരുന്നു ലോകം കണ്ട എക്കാലത്തേയും ഫുട്‌ബോള്‍ താരത്തിന്റെ മരണം. നിങ്ങള്‍ സ്‌പോട്‌സിനെ ഇഷ്ടപ്പെടുന്ന ആളാണോ എങ്കില്‍ ദയവ് ചെയ്ത് പുകവലിയോട് നോ പറയണമെന്നായിരുന്നു ക്രൈഫ് അവസാനമായി എല്ലാവര്‍ക്കും നല്‍കിയിരുന്ന സന്ദേശം. 1966 മുതല്‍ 1977 വരെ നെതര്‍ലന്‍ഡ്സ് ദേശീയ ടീമിലെ പ്രധാനികൂടിയായിരുന്നു ക്രൈഫ്. നെതര്‍ലന്‍ഡ്‌സിനായി 48 മത്സരം കളിച്ച ക്രൈഫ് 33 ഗോളുകളാണ് രാജ്യത്തിനായി  നേടിയത്. 1973 മുതല്‍ 1978 വരെ ബാഴ്‌സലോണക്കായി കളത്തിലിറങ്ങിയ ക്രൈഫ് ബാഴ്‌സയുടെ ചരിത്രത്തിലെ വീര പുരുഷന്‍കൂടിയാണ്. കാറ്റാലന്‍ ക്ലബിന് വേണ്ടി 143 മത്സരം കളിച്ച ക്രൈഫിന്റെ ബൂട്ടില്‍നിന്ന് 48 ഗോളുകളും പിറന്നിരുന്നു.

ഒരു ക്ലബ്ബ് എന്നനിലയിൽ തകർന്ന് തരിപ്പണമായി നിൽക്കുന്ന 1973 ലാണ് ക്രൈഫ് ബാഴ്സയിലെത്തുന്നത്. കളിയഴകും കരുത്തും പകർന്നയാൾ ആ ടീമിന്റെ എല്ലാമായി മാറി. അങ്ങനെ ലാലി​ഗയിൽ രണ്ട് വർഷമായി കിരീടം നേടാതിരുന്ന ആ ടീമിനെ അയാൾ കിരീട നേട്ടത്തിലേക്ക് നയിച്ചു. ഒരു ലോകകപ്പ് കിരീടനേട്ടം പോലും സ്വന്തമായി പറയാനില്ലാത്തപ്പോഴും ഹോളണ്ടിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഏടാണ് യൊഹാൻ ക്രൈഫ്. അയാളിലൂടെയാണ് ആ രാജ്യം കാൽപന്ത് കളിയിലെ മനോഹരകാവ്യം ലോകത്തിന് മുന്നിലെഴുതിയത്.

2016 ൽ അയാൾ ലോകത്തോട് വിട പറയുമ്പോൾ, വിലാപ​ഗാനം പാടിയതും വിതുമ്പിയതും ലോകത്തിന്റെ നാനാഭാ​ഗത്തുമുള്ള ഫുട്ബോൾ പ്രേമികൾ പ്രേമികൾ.

Spread the love
Related Tags:

Leave a Reply

Your email address will not be published. Required fields are marked *

Related Posts