ഇന്ത്യൻ പേസ് ബൗളിംഗ് ആക്രമണത്തിന്റെ നായകനായ ജസ്പ്രീത് ബുംറ കളിക്കളത്തിനുള്ളിൽ നേട്ടങ്ങൾ കൊയ്യുമ്പോൾ അതേ കളത്തിനുള്ളിൽ തന്നെ തന്റെ ഭാര്യ സഞ്ജന ഗണേശനും നിറഞ്ഞു നിൽക്കുന്നത് കാണാം. സാധാരണ പത്നിയെപ്പോലെ കളി കാണാൻ വരുന്നതല്ല അവൾ .അത് തന്നെയാണ് ഈ താര ദമ്പതികളെ വ്യത്യസ്തരാക്കുന്നത്. ഒരാൾ തീപാറുന്ന യോർക്കറുകളാൽ കളം നിറയുമ്പോൾ, സഞ്ജന അതെ കളിക്കളത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സ്പോർട്സ് ജേണലിസ്റ്റായി തിളങ്ങുന്നത് കാണാം.
ബർബഡോസിൽ നടന്ന ആവേശകരമായ ട്വി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചു നിൽക്കുന്ന സമയത്ത് ദക്ഷിണാഫ്രിക്കൻ കണക്ക് കൂട്ടലുകളെ ആകെ താളം തെറ്റിച്ചത് പതിനെട്ടാം ഓവർ ഏറിയാൻ എത്തിയ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ ആ ഓവറായിരുന്നു.വെറും 2 റൺ വിട്ടുകൊടുത്ത് 1വിക്കറ്റ് സ്വന്തമാക്കിയ ആ ഡെത്ത് ഓവറാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്. കിരീടം നേട്ടത്തിനു ശേഷം ബുംറ നേരെ ഓടിയത് തന്റെ ഭാര്യ സഞ്ജനയുടെ അടുത്തേക്കാണ്. സഞ്ജനയെ കെട്ടിപുണർന്നു വിജയാഘോഷം നടത്തുന്ന ബുംറ തന്റേ നേട്ടങ്ങളുടെ പിന്നിലെ ശക്തമായ കരുത്തിനോട് നന്ദി പറയുകയായിരുന്നു.
ട്വി 20 ലോകകപ്പ് ടൂർണമെന്റിനിടയിൽ ഈ ദമ്പതികളുടെ ബന്ധം വളരെയധികം ശ്രദ്ധേയമായിരുന്നു. പ്രത്യേകിച്ചും പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന് ശേഷം ബുംറയുമായുള്ള സഞ്ജനയുടെ അഭിമുഖവും, ദമ്പതികളുടെ വാത്സല്യവും, നർമ്മവുമായ സംസാരവും ഈ ദമ്പതികൾ പുലർത്തുന്ന ആത്മദൃഡതയുടെ നേർ സാക്ഷ്യമായിരുന്നു.പരസ്പര ബഹുമാനത്തിലൂടെ തങ്ങളുടെ കരിയർ എറ്റവും ശക്തമായി വളർത്തിയെടുത്ത താര ദമ്പതികളുടെ വിജയത്തിൻ്റെ അടയാളം കൂടിയായിരുന്നു ഈ ലോകകപ്പ്. ട്വി 20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ബാറ്റർമാരും,ഓൾറൗണ്ടേഴ്സും മാത്രം കയ്യടക്കിവെച്ചിരുന്ന പ്ലേയർ ഓഫ് ദി ടൂർണമെന്റെ് പുരസ്കാരം ആദ്യമായി സ്വന്തമാക്കുന്ന ബൗളർ എന്ന നേട്ടത്തിലേക്ക് ബുംറ എത്തിയതും ഈ കാലഘട്ടത്തിലാണ്.
2013-2014 ഐപിഎലിന്റെ ആറാം സീസണ് ഇടയിലാണ് സഞ്ജനയും ബുംറയും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് കളിക്കാരുമായി ഇന്റർവ്യൂ നടത്തുന്നതിനിടയിൽ ബുംറയുമായി അല്പം നേരം സംസാരിച്ചെങ്കിലും ഈ അവിചാരിത കണ്ടുമുട്ടലിൽ സൗഹൃദം ഒന്നും ഉടലെടുത്തിരുന്നില്ല. എന്നാൽ 2019-ലെ പന്ത്രണ്ടാമത് ഐസിസി ലോകകപ്പിനിടയിൽ ഇവർ വീണ്ടും കണ്ടുമുട്ടി അതുപതിയെ സൗഹൃദത്തിലേക്ക് വഴിമാറുകയും, അത് ആഴത്തിലുള്ള ഒരു പ്രണയബന്ധത്തിലേക്ക് അവരെ എത്തിക്കുകയും ചെയ്തു.2019- ലോകകപ്പിനു ശേഷം ബുംറയും സഞ്ജനയും ഡേറ്റിംഗ് ആരംഭിക്കുന്നത് രണ്ടുപേരുടെയും തിരക്കിട്ട കരിയറിയിനിടയിലും അവർ തങ്ങൾക്ക് വേണ്ട സമയം കണ്ടെത്തുമായിരുന്നു. ആഘോഷ പരിപാടികളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടാനും,ഒരുമിച്ച് ഔട്ടിങ്ങ് നടത്താനും തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. ഇത് വളരെ പെട്ടെന്ന് തന്നെആരാധകർക്കിടയിലും മാധ്യമങ്ങളിലും ചർച്ചയായി. ഈ പ്രണയകഥ 2019-2021 കാലഘട്ടത്തിൽ ഇന്ത്യൻ കായിക ലോകം ഏറെ ആസ്വദിച്ച ഒരു പ്രണയമായി മാറി.
ഈ പ്രണയം 2021 മാർച്ച് 15ന് സഞ്ജനയുടെയും ബുംറയേയും വിവാഹത്തിലെത്തിച്ചു. ഗോവയിൽ മൂന്നു ദിവസം നീണ്ടു നിന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുതത്ത്.വിവാഹത്തിന് ശേഷവും അവർ രണ്ടുപേരും തങ്ങളുടെ കുടുംബ ജീവിതത്തിനോട് ഒപ്പം തന്നെ കരിയറും ഒരുപോലെ മുന്നോട്ട് നീക്കി.ഇവരുടെ സന്തോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ 2023 സെപ്റ്റംബർ 4-ന് സഞ്ജന ബുംറ ജോടികൾക്ക് അംഗത് എന്ന മകൻ പിറന്നത്.ബുംറ ഈ സന്തോഷത്തിൽ പങ്കിട്ട പോസ്റ്റും എറെ ശ്രദേയമായിരുന്നു.”ഞങ്ങളുടെ ചെറിയ കുടുംബം വളർന്നു, ഞങ്ങളുടെ ഹൃദയം നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അതികം സന്തോഷിക്കുന്നു”.
2024 വേൾഡ് കപ്പ് വിജയാഘോഷത്തിൽ ദമ്പതികളോടോപ്പം മകൻ അംഗതും കൂടിച്ചേരുമ്പോൾ ഇന്ത്യൻ കായിക ലോകം കണ്ട ഏറ്റവും മികച്ച
താര ദമ്പതികളെയാണ് നാം കാണുന്നത്.പരസ്പരം അന്യോന്യം ബഹുമാനിക്കുന്ന,രണ്ടുപേരുടെയും കരിയർ ഒരുപോലെ ശക്തമായി മുന്നോട്ടു നയിക്കുന്ന ഇന്ത്യൻ കായിക ലോകത്തെ ഏറ്റവും ശക്തമായ കുടുംബങ്ങളിൽ ഒന്ന്.