ഐ.പി.എല്‍ മെഗാ താരലേലത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പൊന്നും വില. 27 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് താരത്തെ സ്വന്തമാക്കിയത്. ശ്രേയസ് അയ്യരാണ് ലേലത്തിലെ വിലയില്‍ രണ്ടാമതെത്തിയത്. 26.75 കോടിക്ക് പഞ്ചാബ് കിങ്‌സാണ് അയ്യരെ തട്ടകത്തെത്തിച്ചത്.
മെഗാ ലേലത്തില്‍ ഇതുവരെ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങള്‍
റിഷഭ് പന്ത് – 27 കോടി (ലഖ്‌നൗ)
ശ്രേയസ് അയ്യര്‍ – 26.75 കോടി (പഞ്ചാബ്)
അര്‍ഷദീപ് സിങ് – 18 കോടി (പഞ്ചാബ്)
യുസ്വേന്ദ്ര ചഹല്‍ – 18 കോടി (പഞ്ചാബ്)
ജോസ് ബട്‌ലര്‍ – 15.75 കോടി (ഗുജറാത്ത്)
കെ.എല്‍ രാഹുല്‍ – 14 കോടി (ഡല്‍ഹി)
മുഹമ്മദ് സിറാജ് – 12.25 കോടി (ഗുജറാത്ത്)
മിച്ചല്‍ സ്റ്റാര്‍ക്ക് – 11.75 കോടി (ഡല്‍ഹി)
കഗിസോ റബാഡ – 10.75 കോടി (ഗുജറാത്ത്)
മുഹമ്മദ് ഷമി – 10 കോടി (ഹൈദരാബാദ്)
ലിയാം ലിവിങ്‌സ്റ്റണ്‍ 8.75 (ബംഗളൂരു)
ഡേവിഡ് മില്ലര്‍ 7.50 കോടി (ലഖ്‌നൗ)