Shopping cart

  • Home
  • Cricket
  • ബംഗ്ലാദേശിനെ വീഴ്ത്താനൊരുങ്ങി ഇന്ത്യ
Cricket

ബംഗ്ലാദേശിനെ വീഴ്ത്താനൊരുങ്ങി ഇന്ത്യ

ജയിക്കാനൊരുങ്ങി ഇന്ത്യ
Email :24

പന്തിനും ഗില്ലിനും സെഞ്ചുറി

രണ്ട് വർഷത്തിനു ശേഷമുള്ള ടെസ്റ്റ് ക്രിക്കറ്റിലെ മടങ്ങിവരവ് സെഞ്ചുറിയിലൂടെ അവിസ്മരണീയമാക്കി ഋഷഭ് പന്ത്. ഇടവേളയിൽ വഴുതിവീണ പ്രകടന മികവ് മറ്റൊരു സെഞ്ചുറിയിലൂടെ തിരിച്ചെടുത്ത് ശുഭ്മാൻ ഗിൽ. മൂന്നാം ദിനം ചെപ്പോക്കിൽ യുവതാരങ്ങളായ ഇരുവരും സംഹാരതാണ്ഡവമാടിയപ്പോൾ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. ഇന്നലെ രണ്ടാം ഇന്നിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്ത് ഡിക്ലയർ ചെയ്ത രോഹിത്തും കൂട്ടരും സന്ദർശകർക്ക് മുന്നിൽ വച്ചത് 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറിവീരൻ അശ്വിൻ കറക്കിവീഴ്ത്തിയതോടെ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോൾ 158 റൺസിനിടെ അവർക്ക് നാലു വിക്കറ്റ് നഷ്ടമായി. സ്‌കോർ ഇന്ത്യ 376, 2874ന് ഡിക്ലയർ. ബംഗ്ലാദോശ് 149, 1584. ബംഗ്ലാദേശിന് ജയിക്കാൻ ഇനിയും 357 റൺസ് വേണം, ഇന്ത്യക്കാകട്ടെ അവശേഷിച്ച ആറു വിക്കറ്റും. 128 പന്തിൽ നാല് സിക്‌സും 13 ഫോറും സഹിതം പന്ത് 109 റൺസെടുത്തപ്പോൾ ഗില്ല് 176 പന്തിൽ നാല് സിക്‌സിന്റെയും 10 ഫോറിന്റെയും അകമ്പടിയോടെ 119 റൺസുമായി പുറത്താകാതെയും നിന്നു.

നേരത്തേ രണ്ടാം ഇന്നിങ്‌സിൽ 67 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് ഗില്ലും പന്തും ചേർന്ന് നടത്തിയ തകർപ്പൻ കൂട്ടുകെട്ടാണ് ആശ്വാസമായത്. ഏകദിന ശൈലിയിൽ ബാറ്റേന്തിയ ഋഷഭ് പന്ത് 128 പന്തിൽ 109 റൺസെടുത്തും ശുഭ്മാൻ ഗിൽ 176 പന്തിൽ പുറത്താവാതെ 119 റൺസെടുത്തും ഇന്ത്യയുടെ ഭാരം ചുമലിലേറ്റി. 54ാം ഓവറിൽ സ്‌കോർ 234ൽ നിൽക്കവേ മെഹ്ദി ഹസന്റെ പന്തിൽ താരത്തിനു തന്നെ പിടിനൽകി പന്ത് കൂടാരം കയറുമ്പോൾ ആതിഥേയർക്ക് 450 റൺസിനപ്പുറം ലീഡുണ്ടായിരുന്നു.

217 പന്തിൽ 167 റൺസുമായി മുന്നോട്ടുപോകുന്ന ഈ കൂട്ടുകെട്ട് പൊളിച്ചതിന് മെഹ്ദി ഹസന് മികച്ച കൈയടിയാണ് ബംഗ്ലാ ടീം നൽകിയത്. പിന്നാലെ എത്തിയ കെ.എൽ രാഹുലിനെ കൂട്ടുപിടിച്ച് ഗിൽ തന്റെ അക്കൗണ്ടിൽ മറ്റൊരു സെഞ്ചുറിയും കുറിച്ചു. ലീഡ് 514ൽ എത്തിനിൽക്കെ ക്യാപ്റ്റൻ രോഹിത് ഇരുവരെയും തിരികെവിളിച്ച് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു.ടെസ്റ്റ് കരിയറിലെ പന്തിന്റെ ആറാം സെഞ്ചുറിക്കും ഗില്ലിന്റെ അഞ്ചാം സെഞ്ചുറിക്കുമാണ് ചെപ്പോക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ബംഗ്ലാദേശിനു വേണ്ടി മെഹ്ദി ഹസൻ മിറാസ് രണ്ടും തസ്‌കിൻ അഹമദ്, നാഹിദ് റാണ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. നേരത്തേ ക്യാപ്റ്റൻ രോഹിത് ശർമ (5), യശസ്വി ജയ്‌സ്വാൾ (10), വിരാട് കോഹ്‌ലി (17) എന്നിവർ പുറത്തായിരുന്നു.പിന്നാലെ 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിന് സാക്കിർ ഹസനും ഷദ്മാൻ ഇസ്ലാമും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ആദ്യ വിക്കറ്റിൽ 62 റൺസ് കൂട്ടിച്ചേർത്തു.

ശേഷം ആദ്യ ഇന്നിങ്‌സിലേതു പോലെ ഇത്തവണയും ബുംറ ഇന്ത്യയുടെ വിക്കറ്റുവേട്ടയ്ക്കു തുടക്കമിട്ടു. 47 പന്തിൽ 33 റൺസെടുത്ത സാകിർ ഹസനെ ബുംറ ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. തുടർന്നായിരുന്നു അശ്വിന്റെ സ്പിൻ മാജിക്. പിന്നാലെ ഇന്നലെ വീണ മൂന്നു വിക്കറ്റും അശ്വിന്റെ വക. 24 റൺസിനപ്പുറം ഷദ്മാന് ഇസ്ലാമിനെ പുറത്താക്കിയ അശ്വിൻ പിന്നീട് കൃത്യമായ ഇടവേളകളിൽ മോഹിമുൽ ഹഖിനെയും (13), മുഷ്ഫിഖുർ റഹീമിനെയും (13) വീഴ്ത്തി ബൗളിങ്ങിലും തിളങ്ങി.

60 പന്തിൽ 51 റൺസുമായി പുറത്താവാതെ നിൽക്കുന്ന ബംഗ്ലാ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയ്ക്കാണ് ടീമിനെ മുന്നോട്ട് നയിക്കാനുള്ള ചുമതല. അഞ്ചു റൺസുമായി ഷാക്കിബ് അൽ ഹസൻ ഷാന്റോയ്ക്ക് കൂട്ടായി ക്രീസിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts