ബംഗ്ലാദേശിനെതിരേയുള്ള ടി20 പരമ്പര പിടിക്കാൻ ഇന്ത്യൻ ടീം ഇന്ന് കളത്തിലിറങ്ങുന്നു. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ഏഴു വിക്കറ്റിന്റെ ജയം നേടിയ ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണ്. ഇന്നത്തെ മത്സരത്തിലും ജയിക്കുകയാണെങ്കിൽ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര നേടാൻ ഇന്ത്യക്ക് കഴിയും. ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അനായാസം ജയിച്ചു കയറാൻ കഴിയുമെന്ന പ്രതീക്ഷയിൽതന്നെയാണ് ക്യാപ്റ്റൻ സൂര്യകുമാർ യൂദവും സംഘവും.
ആദ്യ മത്സരത്തിൽ മികച്ച ബൗളിങ്ങിലൂടെ ബംഗ്ലാദേശിനെ പിടിച്ചുകെട്ടിയ ഇന്ത്യ ബാറ്റിങ്ങിലും മികവ് പുലർത്തിയിരുന്നു. വരുൺ ചക്രബർത്തിയുടെയും അർഷ്ദീപ് സിങ്ങിന്റെയും മികച്ച ബൗളിങ്ങായിരുന്നു ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തുണയായത്. ഇരുവരും മൂന്ന് വിക്കറ്റുകളായിരുന്നു ആദ്യ മത്സരത്തിൽ പിഴുതത്. മറുപടിക്കിറങ്ങിയ ബാറ്റർമാർ അത്ര മികച്ച പ്രകടനമല്ല പുറത്തെടുത്തത്.
16 പന്തിൽ ഔട്ടാകാതെ 39 റൺസെടുത്ത ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. പാണ്ഡ്യ തന്നെയായിരുന്നു ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. മലയാളി താരം സഞ്ജു സാംസൺ ഓപണറുടെ റോളിലായിരുന്നു എത്തിയത്. താരം 19 പന്തിൽ 29 റൺസാണ് നേടിയത്. ഇന്ന് ബൗളിങ്ങിലും ബാറ്റിങ്ങിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്താൽ രണ്ടാം മത്സരത്തിലും ബംഗ്ലാദേശിനെ വീഴ്ത്തി പരമ്പര സ്വന്തമാക്കാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിയും.
ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയ അതേടീം തന്നെയാകും ഇന്ന് ഇന്ത്യക്കായി കളത്തിലിറങ്ങുക. അതേസമയം ആദ്യ ജയം തേടി പരപമ്പരയിലേക്ക് തിരിച്ചു വരുക എന്ന ലക്ഷ്യത്തോടെയാകും ബംഗ്ലാദേശ് ഇറങ്ങുക. ആദ്യ മത്സരത്തിൽ ഫ്‌ളോപ്പായ ബാറ്റിങ്‌നിരയിൽ അഴിച്ചുപണി നടത്തിയാകും ഇന്നത്തെ രണ്ടാം മത്സരത്തിനായി ബംഗ്ല കടുവകൾ കളത്തിലെത്തുക. രാത്രി ഏഴു മുതലാണ് മത്സര