Shopping cart

  • Home
  • Football
  • ക്ലൈമറ്റ് കപ്പ്: ഗോകുലം കേരള സെമിയിൽ
Football

ക്ലൈമറ്റ് കപ്പ്: ഗോകുലം കേരള സെമിയിൽ

Email :120

ജമ്മു കശ്മീർ ബാങ്ക് ടീമിനെ രണ്ട് ഗോളിന് വീഴ്ത്തി

ക്ലൈമറ്റ് കപ്പിൽ ജമ്മു കാശ്മീർ ബാങ്ക് ടീമിനെതിരെ ലേയിലെ സ്പിതുക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-0 ൻ്റെ നിർണായക വിജയത്തോടെ സെമിയിൽ പ്രവേശിച്ചിരിക്കയാണ് ഗോകുലം കേരള എഫ് സി. 26-ാം മിനിറ്റിൽ മികച്ച ഫിനിഷിലൂടെ രാഹുൽ രാജുവാണ് സ്കോറിംഗ് തുറന്നത്. പിന്നീട് 78-ാം മിനിറ്റിൽ ഉജ്വലമായ ഒരു ഗോളിലൂടെ പ്രതിരോധ നിര താരം മഷൂർ ഷെരീഫ് ഗോകുലത്തിന്റെ ലീഡ് ഉയർത്തി.

പ്രതികൂല കാലാവസ്ഥയിലും തന്ത്രപരമായ കളിയും പ്രതിരോധശേഷിയും പ്രകടിപ്പിച്ച ജികെഎഫ്‌സി രണ്ടാം പകുതിയിലുടനീളം സമ്മർദ്ദം ചെലുത്തി. അനിവാര്യമായ ജയം നേടുകയായിരുന്നു.
ഈ വിജയത്തോടെ, സെപ്തംബർ 5 ന് നടക്കാനിരിക്കുന്ന സെമി ഫൈനൽ മത്സരത്തിലാണ് GKFC ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തകർപ്പൻ ഫോം നിലനിർത്തി കിരീടം നേടാനാണ് ടീമിൻ്റെ ലക്ഷ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts