സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ ഏഴു വരെ ലഡാക്കിലെ ലേയിൽ നടക്കുന്ന ക്ലൈമറ്റ് കപ്പ് 2024 ന്റെ രണ്ടാം പതിപ്പിൽ ഗോകുലം കേരള എഫ്‌സി പങ്കെടുക്കും. മൂന്നാഴ്ചത്തെ പരിശീലനത്തിന് ശേഷം രണ്ട് ദിവസം മുൻപ് ഗോകുലം കേരള ടൂർണമെന്റിൽ പങ്കെടുക്കാനായി ലേയിലേക്ക് പുറപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ, ഗോകുലം സെപ്റ്റംബർ ഒന്ന് ഞായറാഴ്ച, സ്‌കാൾസൻഗ്ലിങ് എഫ്.സി യെ നേരിടും.
തുടർന്ന് സെപ്റ്റംബർ രണ്ട് തിങ്കളാഴ്ച ജമ്മു ആൻഡ് കാശ്മീർ ബാങ്ക് ടീമിനെതിരേയും മത്സരിക്കും. മുഖ്യ പരിശീലകൻ അന്റോണിയോ റുവേഡയുടെ നേതൃത്വത്തിൽ, ജി.കെ.എഫ്‌സിയുടെ സീനിയർ ടീമാണ് ടൂർണമെന്റിൽ അണിനിരക്കുന്നത്.